< Back
Entertainment
നടന്‍ നരേഷിനൊപ്പം നടി പവിത്രയെ കണ്ടു; ചെരിപ്പൂരി നടനെ തല്ലാനൊരുങ്ങി മൂന്നാം ഭാര്യ: വീഡിയോ
Entertainment

നടന്‍ നരേഷിനൊപ്പം നടി പവിത്രയെ കണ്ടു; ചെരിപ്പൂരി നടനെ തല്ലാനൊരുങ്ങി മൂന്നാം ഭാര്യ: വീഡിയോ

Web Desk
|
4 July 2022 9:27 AM IST

കാലിൽ നിന്ന് ചെരുപ്പൂരി തല്ലാനായി അടുത്ത രമ്യയെ പൊലീസുകാർ ചേർന്നാണ് പിടിച്ചുമാറ്റിയത്

മൈസൂർ; തെലുങ്ക് നടൻ നരേഷിനും നടി പവിത്രാ ലോകേഷിനും ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്‍റെ ഭാര്യ രമ്യാ രഘുപതി. മൈസൂരുവിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. കാലിൽ നിന്ന് ചെരുപ്പൂരി തല്ലാനായി അടുത്ത രമ്യയെ പൊലീസുകാർ ചേർന്നാണ് പിടിച്ചുമാറ്റിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മൈസൂരുവിൽ നരേഷ് താമസിക്കുന്ന ഹോട്ടലിൽ എത്തിയതായിരുന്നു രമ്യ. അപ്പോഴാണ് ഭർത്താവിനൊപ്പം പവിത്രയെയും കണ്ടത്. ഇതോടെ രമ്യ ദേഷ്യപ്പെടുകയും തല്ലാനായി ചെരുപ്പൂരുകയുമായിരുന്നു. രമ്യയെ പൊലീസ് തടഞ്ഞു നിർത്തിയപ്പോൾ നരേഷും പവിത്രയും റൂമിൽ നിന്ന് ഇറങ്ങി ലിഫ്റ്റിൽ കയറി. ലിഫ്റ്റിൽ കയറിയ ശേഷം രമ്യയെ നോക്കി വിസിലടിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നരേഷിനേയും വിഡിയോയിൽ കാണാം. നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ.

നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് നരേഷ് ഇക്കാര്യങ്ങൾ നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. കൂടാതെ താൻ വിവാഹമോചന നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി രമ്യ നടത്തുന്ന ശ്രമങ്ങളാണിതെന്നും നരേഷ് പറഞ്ഞിരുന്നു.തങ്ങളിരുവരും വിവാഹിതരായെന്ന വാർത്തകൾ മറ്റൊരു വീഡിയോയിലൂടെ പവിത്രയും നിഷേധിച്ചിരുന്നു. നരേഷും രമ്യ രഘുപതിയും തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അവർ പറയുന്നു.

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്‍റെ സഹോദരനാണ് നരേഷ്. കന്നഡ നടൻ മൈസൂർ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടൻ ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.



Similar Posts