< Back
Entertainment
സിങ്ക് സൗണ്ട് അവാര്‍ഡ് ഡബ് ചെയ്ത സിനിമക്ക്, വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി; ദേശീയ ചലച്ചിത്ര പുരസ്കാരം വിവാദത്തില്‍
Entertainment

'സിങ്ക് സൗണ്ട് അവാര്‍ഡ് ഡബ് ചെയ്ത സിനിമക്ക്', വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി; ദേശീയ ചലച്ചിത്ര പുരസ്കാരം വിവാദത്തില്‍

Web Desk
|
22 July 2022 11:22 PM IST

കന്നഡ ചിത്രമായ ഡൊള്ളുവിനാണ് സിങ്ക് സൗണ്ട് പുരസ്കാരം നൽകിയത്. ഇതിനെതിരെയാണ് റസൂല്‍ പൂക്കുട്ടി ട്വിറ്ററിലെത്തിയത്.

ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ ശബ്ദമിശ്രണ പുരസ്കാര നിർണയത്തിനെതിരെ ഓസ്കര്‍ പുരസ്കാര ജേതാവും മലയാളി സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി. ഡബ്ബ് ചെയ്ത ചിത്രത്തിനാണ് സിങ്ക് സൗണ്ടിനുള്ള പുരസ്കാരം നൽകിയതെന്ന് റസൂൽപൂക്കുട്ടി ആരോപിച്ചു. കന്നഡ ചിത്രമായ ഡൊള്ളുവിനാണ് സിങ്ക് സൗണ്ട് പുരസ്കാരം നൽകിയത്. ഇതിനെതിരെയാണ് റസൂല്‍ പൂക്കുട്ടി ട്വിറ്ററിലെത്തിയത്.

മലയാളിയായ ജോബിന്‍ ജയനാണ് കന്നഡചിത്രമായ 'ദൊള്ളു' വിലൂടെ ദേശീയ പുരസ്കാരം നേടിയത്. ചിത്രത്തില്‍ സിങ്ക് സൗണ്ട് ചെയ്തിട്ടില്ലെന്നും ജൂറിക്ക് പിശകുപറ്റിയതാകാമെന്ന് ജോബിനും പ്രതികരിച്ചിട്ടുണ്ട്. പറഞ്ഞു. വീഴ്ച ആരോപിച്ച് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനറായ നിതിന്‍ ലൂക്കോസും രംഗത്തെത്തിയിട്ടുണ്ട്.

ദേശീയ അവാർഡ് പുരസ്കരാത്തിന്‍റെ അണിയറയില്‍ എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല. സിങ്ക് സൗണ്ട് ഏതാണ് ഡബ് ചെയ്തത് ഏതാണ് എന്ന് തിരിച്ചറിയാത്ത ജൂറിയോട് സഹതാപം തോന്നുന്നുവെന്നും നിതിൻ ലൂക്കോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു

Similar Posts