< Back
Entertainment
അന്നൊക്കെ സൗബിനെ കാണുമ്പോഴേ ദേഷ്യം വരും, ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് നവ്യ നായര്‍

Photo| Facebook

Entertainment

'അന്നൊക്കെ സൗബിനെ കാണുമ്പോഴേ ദേഷ്യം വരും, ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്'; തുറന്ന് പറഞ്ഞ് നവ്യ നായര്‍

Web Desk
|
15 Oct 2025 12:40 PM IST

പടത്തിന് വേണ്ടി ഒരുപാട് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ടായിരുന്നു

കൊച്ചി: നവ്യ നായരും സൗബിൻ ഷാഹിറും ആദ്യമായി ഒരുമിച്ച 'പാതിരാത്രി' റിലീസിനൊരുങ്ങുകയാണ്. പുഴുവിന് ശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് നവ്യ എത്തുന്നത്. പൊലീസുകാരനായി സൗബിറുമുണ്ട്.

അസിസ്റ്റന്‍റ് ഡയറക്ടറായി സിനിമയിലെത്തിയ നടനാണ് സൗബിര്‍. നവ്യ നായികയായ പാണ്ടിപ്പടയിൽ താരം സംവിധാന സഹായി ആയിരുന്നു. അതുകൊണ്ട് തന്നെ നവ്യയുമായി നേരത്തെ പരിചയമുണ്ട്. ആ സമയത്ത് സൗബിനോട് തനിക്ക് ദേഷ്യമായിരുന്നുവെന്നാണ് നവ്യ പറയുന്നത്. പാതിരാത്രിയുടെ പ്രൊമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഗാനരംഗത്തിന്‍റെ ചിത്രീകരണത്തിന്‍റെ സമയത്ത് വസ്ത്രത്തിന്റെ കാര്യത്തില്‍ തന്നെ സൗബിന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നാണ് നവ്യ പറയുന്നത്. ഇതിന്‍റെ കാരണം സൗബിനും വിശദീകരിക്കുന്നുണ്ട്.

''പടത്തിന് വേണ്ടി ഒരുപാട് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ ആകെ കുറച്ചേ ഉപയോഗിച്ചുള്ളൂ. ഒരുപാട് വസ്ത്രങ്ങള്‍ ബാക്കിയുണ്ടായിരുന്നു. അതെല്ലാം എവിടെ ഉപയോഗിക്കുമെന്ന് റാഫിക്കയോട് ചോദിച്ചപ്പോള്‍ ഒരൊറ്റ പാട്ടില്‍ എല്ലാം ഉപയോഗിക്കണമെന്ന് പറഞ്ഞു. അങ്ങനെ നവ്യയെക്കൊണ്ട് വസ്ത്രങ്ങളെല്ലാം ഉപയോഗിപ്പിച്ചു'' എന്നാണ് സൗബിന്‍ പറയുന്നു.

അറിയാതെ ഇഷ്ടമായി എന്ന പാട്ടിലായിരുന്നു എല്ലാ വസ്ത്രങ്ങളും ഉപയോഗിച്ചത്. ഒരു ഷോട്ടില്‍ നടന്നു വരുന്ന നവ്യയെക്കൊണ്ട് മൂന്ന് വട്ടം ഡ്രസ് മാറ്റിച്ചിട്ടുണ്ട്. അത്രയ്ക്കും ഡ്രസ് ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം ഉപയോഗിക്കണമെന്ന് പറയുമ്പോള്‍ നമുക്ക് വേറെ വഴയില്ലല്ലോ. അതുകൊണ്ടാണ് അന്ന് അങ്ങനെ ചെയ്തതെന്നും സൗബിന്‍ പറയുന്നു.

'ആ സമയത്ത് സൗബിനെ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. ഒരു ഡ്രസ് ഇട്ട് കുറച്ച് കഴിയുമ്പോഴേക്ക് അടുത്തത് കൊണ്ടു വരും. അത് മാറ്റും, വേറെ കൊണ്ടുവരും. അങ്ങനെ ചെയ്തത് നല്ല വണ്ണം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇപ്പോഴാണ് ആ കഥകളെല്ലാം വെളിപ്പെടുത്താന്‍ ഒരു അവസരം കിട്ടിയത്'' എന്നായിരുന്നു നവ്യയുടെ പ്രതികരണം.

ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന പാതിരാത്രിയിൽ ജാൻസി, ഹരീഷ് എന്നീ കഥാപാത്രങ്ങളായാണ് നവ്യയും സൗബിനുമെത്തുന്നത്. ഇവർക്കൊപ്പം സണ്ണി വെയ്‌നും ആൻ അഗസ്റ്റിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷാജി മാറാട് തിരക്കഥയും ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും നി‍ർവഹിച്ചിരിക്കുന്നു.

Similar Posts