< Back
Entertainment
എന്‍റെ ലളിതാന്‍റി...എനിക്ക് സഹിക്കാൻ പറ്റുന്നില്ല; കണ്ണീര്‍ കുറിപ്പുമായി നവ്യ നായര്‍
Entertainment

എന്‍റെ ലളിതാന്‍റി...എനിക്ക് സഹിക്കാൻ പറ്റുന്നില്ല; കണ്ണീര്‍ കുറിപ്പുമായി നവ്യ നായര്‍

Web Desk
|
23 Feb 2022 8:40 AM IST

ഒരുത്തീലും എന്‍റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ

പ്രിയപ്പെട്ട ലളിതയുടെ വേര്‍പാടില്‍ വിങ്ങുകയാണ് മലയാള സിനിമാലോകം. സഹപ്രവര്‍ത്തകര്‍ക്ക് അമ്മയും ചേച്ചിയും ആന്‍റിയും സുഹൃത്തുമൊക്കെയായിരുന്നു കെ.പി.എ.സി ലളിത. ലളിതയെക്കുറിച്ചുള്ള ഓര്‍മകളിലാണ് സിനിമയിലുള്ളവര്‍. തന്‍റെ സഹപ്രവര്‍ത്തകയല്ല, സ്നേഹിതയും അമ്മയുമായിരുന്നു ലളിയെന്ന് നവ്യ നായര്‍ അനുസ്മരിച്ചു.

നവ്യയുടെ കുറിപ്പ്

എന്‍റെ ലളിതാന്‍റി ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുത്തീലും എന്‍റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാൻ ലളിതാന്‍റി ഇല്ല ..

എന്‍റെ സഹപ്രവർത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു .. മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം .. അതങ്ങനെ തന്നെ നടന്നു ..

''നിങ്ങളുമായി വെള്ളിത്തിര പങ്കിടാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിരുന്നു! എനിക്ക് അറിയാവുന്ന ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍'' നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Similar Posts