< Back
Entertainment
സ്റ്റാലിനെ ക്ഷണിക്കാന്‍ നയന്‍താരയും വിഘ്നേഷുമെത്തി
Entertainment

സ്റ്റാലിനെ ക്ഷണിക്കാന്‍ നയന്‍താരയും വിഘ്നേഷുമെത്തി

Web Desk
|
5 Jun 2022 10:57 AM IST

ഉദയനിധി സ്റ്റാലിന്‍ എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ജൂണ്‍ 9ന് വിവാഹിതരാവുകയാണ്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്. അതിനിടെ ഇരുവരും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ചിത്രം പുറത്തുവന്നു. ഉദയനിധി സ്റ്റാലിന്‍ എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു.

നേരത്തെ വിവാഹത്തിന്‍റെ ഡിജിറ്റൽ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജൂൺ 9ന് മഹാബലിപുരത്ത് വെച്ച് വിവാഹം എന്നാണ് ക്ഷണക്കത്തിൽ പറയുന്നത്.

ആറു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ടെന്നും അതെല്ലാം കഴിഞ്ഞു സ്വകാര്യ ജീവിതത്തിലേക്ക് പോകാനാണ് താത്പര്യമെന്നും നേരത്തെ വിഘ്നേഷ് ശിവന്‍ പറഞ്ഞിരുന്നു.

ഓ 2 എന്ന ചിത്രമാണ് തമിഴിൽ നയൻതാരയുടേതായി ഇറങ്ങാനുള്ളത്. മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ​ഗോൾഡിലും നയൻതാരയാണ് നായിക. അജിത് നായകനാവുന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ ഇനി സംവിധാനം ചെയ്യുക.

Similar Posts