Entertainment
reveals faces of kids Uyir and Ulag in first post,Nayanthara makes Instagram entry,നയന്‍താര,ഇന്‍സ്റ്റഗ്രാമില്‍ നയന്‍താര,ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ച് നയൻതാര, ജവാന്‍ സിനിമ,entertainment news, Nayanthara makes her Instagram debut
Entertainment

'നാൻ വന്തിട്ടേന്ന് സൊല്ല്'; മക്കളെ പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ച് നയൻതാര

Web Desk
|
31 Aug 2023 1:24 PM IST

'ജവാൻ' സിനിമയുടെ ട്രെയ്‌ലറും പങ്കുവെച്ചിട്ടുണ്ട്

ചെന്നൈ: ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി നടി നയൻതാര. സോഷ്യൽമീഡിയയിൽ ആദ്യമായാണ് നയൻതാര അക്കൗണ്ട് തുടങ്ങുന്നത്. മക്കളായ ഉയരിനെയും ഉലകത്തെയും പരിചയപ്പെടുത്തിയാണ് നയൻതാരയുടെ ഇൻസ്റ്റഗ്രാമിലെ അരങ്ങേറ്റം. ആദ്യമായാണ് മക്കളുടെ മുഖം നടി വെളിപ്പെടുത്തുന്നത്.

'നാൻ വന്തിട്ടേന്ന് സൊല്ല്' എന്ന അടിക്കുറിപ്പോടെ ജയിലറിലെ ഹുക്കും ഗാനത്തിന്റെ റീലാണ് ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് നയൻതാരയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ജവാന്റെ ട്രെയിലറും പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുമണിക്കൂറിനുള്ളിൽ 388K ഫോളോവേഴ്‌സും ലഭിച്ചിട്ടുണ്ട്. ഭർത്താവ് വിഗ്നേഷ് ശിവനും നയൻതാരയുടെ ഇൻസ്റ്റഗ്രാം അരങ്ങേറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. 'വെൽക്കം ടു ഇൻസ്റ്റഗ്രാം ആൾ മൈ ക്യൂട്ടീസ്' എന്നാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.

ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനാണ് നയന്‍താരയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഷാരൂഖ് ഖാന് പുറമെ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. പൂർണമായും ആക്ഷൻ ത്രില്ലറാണ് ചിത്രം. റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. പ്രിയാമണി,യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ദീപികാ പദുക്കോൺ,വിജയ്,സഞ്ജയ് ദത്ത് തുടങ്ങിയവർ അതിഥി വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.


Similar Posts