< Back
Entertainment
കാത്തിരുന്ന താരവിവാഹം‍; നയന്‍താരയും വിഘ്നേഷും തമ്മിലുള്ള കല്യാണം ഉടന്‍
Entertainment

കാത്തിരുന്ന താരവിവാഹം‍; നയന്‍താരയും വിഘ്നേഷും തമ്മിലുള്ള കല്യാണം ഉടന്‍

Web Desk
|
28 Oct 2021 12:44 PM IST

കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും പ്രണയത്തിനുമൊടുവില്‍ തെന്നിന്ത്യന്‍ നായിക നയന്‍താരയും സംവിധായകന്‍ വിഘ്നേഷും വിവാഹിതരാകുന്നു. വിവാഹതിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഷാരൂഖ് ഖാന്‍റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ നിന്നും നയന്‍സ് പിന്‍മാറിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മകന്‍ ആര്യന്‍ഖാന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്‍റെ സിനിമകളുടെ ഖാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വിവാഹതിയതി അടുത്തതിനാലും ഷാരൂഖ് ഖാന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാത്തതിനാലും നയന്‍താര ഈ പ്രോജക്ട് വേണ്ടെന്നു വച്ചെന്നാണ് റിപ്പോര്‍ട്ട്.

വിഘ്നേഷുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍സ് ഈയിടെ ആരാധകരെ അറിയിച്ചിരുന്നു. നാനും റൌഡി താന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ വച്ചാണ് നയന്‍സും വിഘ്നേഷും പ്രണയത്തിലാകുന്നത്. രജനികാന്തിന്‍റെ അണ്ണാത്തെയാണ് നയന്‍സിന്‍റെ ഉടന്‍ തിയറ്ററുകളിലെത്താന്‍ പോകുന്ന ചിത്രം. അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ഗോള്‍ഡിലും നയന്‍താരയാണ് നായിക.

Similar Posts