< Back
Entertainment
നയൻതാര - വിഘ്‌നേഷ് വിവാഹം ജൂൺ 9ന് ; ക്ഷണക്കത്ത് പുറത്ത്
Entertainment

നയൻതാര - വിഘ്‌നേഷ് വിവാഹം ജൂൺ 9ന് ; ക്ഷണക്കത്ത് പുറത്ത്

Web Desk
|
29 May 2022 3:58 PM IST

അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിനു മുൻപ് ഇരുവരുടേയും വിവാഹമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാര ജോഡികളായ നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹം ജൂൺ 9ന് നടക്കും. വിവാഹക്ഷണക്കത്ത് പുറത്തുവന്നു. ഡിജിറ്റൽ ക്ഷണക്കത്ത് പിങ്ക് വില്ല സൗത്താണ് പുറത്തുവിട്ടത്. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.



സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും വിവാഹം. നേരത്തെ തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു.

അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിനു മുൻപ് ഇരുവരുടേയും വിവാഹമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ഏഴു വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് താരജോഡികൾ വിവാഹിതരാവുന്നത്. നാനും റൗഡി താൻ സിനിമയിലൂടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. തുടർന്ന് പ്രണയത്തിലാണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ വിഘ്‌നേഷ് തന്നെയാണ് ആരാധകരെ അറിയിച്ചത്. അന്നു മുതൽ ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Similar Posts