< Back
Entertainment

Entertainment
'ബാന്ദ്ര' സിനിമയുടെ നെഗറ്റീവ് റിവ്യു; യൂട്യൂബര്‍മാര്‍ക്കെതിരെ ഹരജി
|15 Nov 2023 8:26 PM IST
സിനിമ റിലീസ് ചെയ്ത ഉടന്‍ നെഗറ്റീവ് റിവ്യു നല്‍കി. ഇതിനാൽ കോടികളുടെ നഷ്ടം സംഭവിച്ചുവെന്നാണ് നിർമാതാക്കളുടെ ആരോപണം.
തിരുവനന്തപുരം: 'ബാന്ദ്ര' സിനിമയുടെ നെഗറ്റീവ് റിവ്യുവിൽ യൂട്യൂബര്‍മാര്‍ക്കെതിരെ ഹരജി. അശ്വന്ത് കോക്ക്, ഷാസ് മുഹമ്മദ്, അര്‍ജുന്‍ അടക്കം ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെയാണ് ഹരജി.
തിരുവനന്തപുരം ജെ.എഫ്.എം കോടതി അഞ്ചിലാണ് ഹരജി നല്‍കിയത്. സിനിമയുടെ നിർമാതാക്കളാണ് ഹരജി നൽകിയത്.
സിനിമ റിലീസ് ചെയ്ത ഉടന്‍ നെഗറ്റീവ് റിവ്യു നല്‍കിയെന്നാണ് ആരോപണം. ഇതിനാൽ കോടികളുടെ നഷ്ടം സംഭവിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും നിർമാതാക്കാള്‍ ആരോപിച്ചു.

