< Back
Entertainment
തെരുവുകുട്ടികള്‍ക്ക് നോട്ടുകള്‍ വിതരണം ചെയ്ത് ഗായിക നേഹ കക്കാര്‍
Entertainment

തെരുവുകുട്ടികള്‍ക്ക് നോട്ടുകള്‍ വിതരണം ചെയ്ത് ഗായിക നേഹ കക്കാര്‍

Web Desk
|
16 Dec 2021 11:44 AM IST

മുംബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് ഒരു കൂട്ടം തെരുവ് കുട്ടികൾ നേഹയുടെ വാഹനത്തിനടുത്തേക്ക് എത്തിയത്

തെരുവില്‍ അലയുന്ന കുരുന്നുകള്‍ക്ക് 500 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുന്ന ബോളിവുഡ് ഗായിക നേഹ കക്കാറിന്‍റെ വീഡിയോ വൈറലാകുന്നു. മുംബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് ഒരു കൂട്ടം തെരുവ് കുട്ടികൾ നേഹയുടെ വാഹനത്തിനടുത്തേക്ക് എത്തിയത്.

ഗായികയുടെ മുൻപിൽ കൈ നീട്ടുന്ന കുട്ടികൾക്ക് ഓരോരുത്തർക്കും 500 രൂപ വീതമാണ് നേഹ നൽകുന്നത്. എന്നാൽ ചിലർ കാറിനകത്തേക്ക് കൈ കടത്തുകയും താരത്തിന്‍റെ ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുകയും ചെയ്തതോടെ അവിടെ നിന്നും താരം പിന്മാറുന്നതും വിഡിയോയിൽ കാണുന്നുണ്ട്. നേരത്തെ തെരുവ് കച്ചവടക്കാരായ കുട്ടികൾക്ക് നേഹ പണം വിതരണം ചെയ്യുന്നതും വൈറലായിരുന്നു. എന്നാല്‍ നേഹയുടെ വലിയ മനസിനെ അഭിനന്ദിച്ച നെറ്റിസണ്‍സ് കുട്ടികള്‍ വാഹനത്തിനു മുന്നില്‍ തടിച്ചുകൂടിയതിനെ വിമര്‍ശിച്ചു. അവര്‍ പണം അര്‍ഹിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. കുട്ടികളെ സംബന്ധിച്ച് 500 ഒരു വലിയ തുകയാണെന്നും ചിലര്‍ വാദിച്ചു.



Similar Posts