< Back
Entertainment

Entertainment
ശവസംസ്‌കാരത്തിന് ധരിച്ച വസ്ത്രങ്ങൾ ലേലത്തിന്; നടി ദീപികയ്ക്ക് വിമർശം
|17 Aug 2021 10:51 PM IST
നടിയുടെ പിആർ ടീമാണ് ഇതിനു പിന്നാലെന്ന് വിമർശകർ ആരോപിക്കുന്നു
മുംബൈ: നടി ജിയാ ഖാന്റെ അന്ത്യചടങ്ങിന് ധരിച്ച വസ്ത്രങ്ങൾ ലേലത്തിൽ വച്ച ദീപിക പദുക്കോണിന്റെ നടപടി വിവാദത്തിൽ. ദീപികയുടെ ലിവ്, ലവ്, ലോഫ് ഫൗണ്ടേഷന് വേണ്ടി പണം കണ്ടെത്താനാണ് ലേലം. പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ അനുസ്മരണച്ചടങ്ങിൽ ധരിച്ച വസ്ത്രവും ലേലത്തിൽ വച്ചിട്ടുണ്ട്.
8000, 2700, 2100 നിരക്കിലാണ് വസ്ത്രങ്ങൾ വിൽക്കുന്നത്. ഇതോടൊപ്പം ദീപിക ധരിച്ച ചെരുപ്പും വിൽക്കുന്നുണ്ട്. നടിയുടെ പിആർ ടീമാണ് ഇതിനു പിന്നാലെന്ന് വിമർശകർ ആരോപിച്ചു. ആരാധകരോട് ആദരവുണ്ടെങ്കിൽ ഈ വസ്ത്രങ്ങൾ ലേലത്തിൽ വയ്ക്കില്ലായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വിസ്ത്രങ്ങൾ വിൽക്കുന്നത് ജീവകാരുണ്യ പ്രവർത്തനത്തിനാണെന്നും താത്പര്യമുള്ളവർ വാങ്ങിയാൽ മതിയെന്നുമാണ് നടിയെ പിന്തുണയ്ക്കുന്നവർ പറയുന്നത്. 2015ൽ ദീപിക സ്ഥാപിച്ച ഫൗണ്ടേഷനാണ് ലിവ് ലൗ ലോഫ്.