< Back
Entertainment
വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റിയില്‍ മുഗളന്‍മാര്‍ മാത്രം; അക്ഷയ് കുമാറിനെ പാഠം പഠിപ്പിച്ച് സോഷ്യല്‍ മീഡിയ
Entertainment

'വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റിയില്‍ മുഗളന്‍മാര്‍ മാത്രം'; അക്ഷയ് കുമാറിനെ 'പാഠം പഠിപ്പിച്ച്' സോഷ്യല്‍ മീഡിയ

ijas
|
2 Jun 2022 9:55 PM IST

പുതിയ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'ന്‍റെ പശ്ചാത്തലത്തിലായിരുന്നു അക്ഷയ് കുമാറിന്‍റെ വിവാദ പരാമര്‍ശം

ഇന്ത്യന്‍ ചരിത്ര പുസ്തകങ്ങള്‍ ഇന്ത്യന്‍ ഭരണാധികാരികളുടെ ചരിത്രം പഠിപ്പിക്കുന്നില്ല പകരം അധിനിവേശ ചരിത്രമാണ് പഠിപ്പിക്കുന്നതെന്ന അക്ഷയ് കുമാറിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. പുതിയ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'ന്‍റെ പശ്ചാത്തലത്തിലായിരുന്നു അക്ഷയ് കുമാറിന്‍റെ വിവാദ പരാമര്‍ശം. അക്ഷയ് കുമാറിന്‍റെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നായിരുന്നു സോഷ്യല്‍ മീഡിയ നല്‍കുന്ന മറുപടി.

വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റിയുടെ സിലബസില്‍ മുഗളന്‍മാര്‍ മാത്രമേയുള്ളൂവെന്നും ദയവു ചെയ്ത് അഭിനയത്തില്‍ മാത്രം ഉറച്ചുനില്‍ക്കുവെന്നും അക്ഷയ് കുമാറിനോട് ട്വിറ്റര്‍ പോസ്റ്റിലൂടെ ചിലര്‍ ആവശ്യപ്പെട്ടു. എന്‍.സി.ആര്‍.ടി പുറത്തിറക്കിയ പൃഥ്വിരാജ് ചൗഹാനെ പഠിപ്പിക്കുന്ന ഏഴാം ക്ലാസ് പുസ്തകത്തിന്‍റെ ചിത്രവും നിരവധി പേര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

Netizens Outraged by Akshay Kumar's Remark on Indian History Curriculum

Similar Posts