< Back
Entertainment

Entertainment
ഇന്നസെന്‍റിന്‍റെ ആരോഗ്യസ്ഥിതിയിൽ പ്രചരിക്കുന്ന വാർത്തകള്‍ വ്യാജം; നില ഗുരുതരമായി തുടരുന്നു
|25 March 2023 6:33 PM IST
മന്ത്രിമാരുടെ അടക്കം സാന്നിധ്യത്തിൽ മെഡിക്കൽ ബോർഡ് ചേർന്നെന്നും ഇ.സി.എം.ഒ സഹായത്തിൽ തുടരാനാണ് തീരുമാനമെന്നും ഇടവേള ബാബു പറഞ്ഞു
കൊച്ചി: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് ഇടവേള ബാബു. ആരോഗ്യനില ഗുരുതരമാണെന്നും ഇ.സി.എം.ഒ സഹായത്തിലാണ് അദ്ദേഹം ചികിത്സ തുടരുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം മറ്റ് വാർത്തകള്‍ വ്യാജമാണെന്ന് പറഞ്ഞു.
മന്ത്രിമാരുടെ അടക്കം സാന്നിധ്യത്തിൽ മെഡിക്കൽ ബോർഡ് ചേർന്നെന്നും ഇ.സി.എം.ഒ സഹായത്തിൽ തുടരാനാണ് തീരുമാനമെന്നും ഇടവേള ബാബു പറഞ്ഞു.
രണ്ടാഴ്ച മുൻപാണ് ഇന്നസെന്‍റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലമാണ് അദ്ദേഹം ചികിത്സ തേടിയത്. നടൻ ജോജു ജോർജ്, ഇടവേള ബാബു, നിർമാതാക്കളായ ആന്റോ ജോസഫ്, ജോബി ജോർജ് എന്നിവർ അദ്ദേഹത്തെ കാണാനായി ആശുപത്രിയിൽ എത്തി.