< Back
Entertainment

Entertainment
താൻ നൂറു ശതമാനം ബിസിനസുകാരൻ; മരക്കാർ ആമസോണുമായി കരാർ ഒപ്പുവെച്ചെന്ന വാർത്ത തെറ്റ്: മോഹൻലാൽ
|30 Nov 2021 6:16 PM IST
തിയേറ്റർ റിലീസിന് ശേഷം മാത്രമേ മരക്കാർ ഒടിടിയിൽ എത്തുകയുള്ളൂ എന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. ഒരു വിനോദ സിനിമ കാണുന്നത് പോലെ മരക്കാർ സിനിമയും കാണണം.
മരക്കാർ ആമസോണുമായി കരാർ ഒപ്പുവെച്ചു എന്നുള്ളത് അടിസ്ഥാന രഹിതമായ വാർത്തയായിരുന്നുവെന്ന് മോഹൻലാൽ. തിയേറ്ററിൽ റിലീസ് ചെയ്യാനാണ് സിനിമ എടുത്തത്. താൻ നൂറ് ശതമാനം ബിസിനസുകാരൻ തന്നെയാണെന്നും തനിക്കെതിരായ ആരോപണങ്ങളിൽ വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിയേറ്റർ റിലീസിന് ശേഷം മാത്രമേ മരക്കാർ ഒടിടിയിൽ എത്തുകയുള്ളൂ എന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. ഒരു വിനോദ സിനിമ കാണുന്നത് പോലെ മരക്കാർ സിനിമയും കാണണം. പൂർണമായും ചരിത്ര സിനിമയല്ല. സംവിധായകന്റെ സ്വാതന്ത്യവും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും പ്രിയദർശൻ പറഞ്ഞു.
ബ്രൊ ഡാഡി, ട്വൽത് മാൻ എന്നീ സിനിമകൾ ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. സീറ്റിങ് പരിമിതികൾക്കിടയിലും പ്രതീക്ഷയോടെയാണ് റിലീസിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 625 സ്‌കീനിൽ മരക്കാർ കളിക്കുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു.