< Back
Entertainment
nikhila vimal

നിഖില വിമൽ 

Entertainment

'കൂടെയുളളവരെ ശല്യപ്പെടുത്തുമ്പോഴാണ് ദേഷ്യം വരുന്നത്, ചിലരെ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്'; നിഖില വിമൽ

Web Desk
|
4 July 2023 8:01 PM IST

എന്റെ ചുറ്റിലുമുള്ളവർക്ക് ബുദ്ധിമുട്ട് ആവുന്നു എന്നു തോന്നുമ്പോഴാണ് എനിക്കു ദേഷ്യം വരുന്നതും അങ്ങനെയൊന്നും ചെയ്യരുതെന്ന് പറയേണ്ടി വരികയും ചെയ്യുന്നത്.

കൊച്ചി: സിനിമയിലേതു പോലെ അഭിമുഖങ്ങളിലും കാണികളുടെ കെെയ്യടി നേടിയ നടിയാണ് നിഖില വിമൽ. ആരാധകരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ല. ചില പോസ്റ്റുകൾ കണ്ട് ദേഷ്യം വരാറുണ്ട്. ചിലരെ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് നിഖില. റെഡ് എഫ്എം മലയാളം എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'സിനിമയിൽ ഒരു പാവം കുട്ടി എന്ന ഇമേജ് ആയിരുന്നു തനിക്ക്. ഞാൻ പാവമല്ല, ദേഷ്യവും സങ്കടവുമൊക്കെയുള്ള സാധാരണ വ്യക്തിയാണ്'. കുറച്ചൊക്കെ അഹങ്കാരവും ജാഡയും ഉണ്ടെന്നും നിഖില പറയുന്നു. 'ദേഷ്യം തോന്നിയാല്‍ ഞാൻ അങ്ങേയറ്റം ദേഷ്യപ്പെടും. ഇനി ഞാൻ പാവമാണ് എന്ന് ആരെങ്കിലും പറ‍ഞ്ഞിട്ടുണ്ടെങ്കിൽ അവരൊന്നും എന്റെ ദേഷ്യം കാണാത്തതുകൊണ്ടാണെന്ന് എനിക്ക് തോന്നാറുണ്ട്' താരം പറഞ്ഞു.

'ആരാധകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോഴും അറിയില്ല. അതുകൊണ്ട് അധികം പ്രതികരണങ്ങൾ കൊടുക്കാറില്ല. ചില പോസ്റ്റുകൾ കണ്ട് ദേഷ്യം വന്നിട്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ചില കാര്യങ്ങൾ ചെയ്യരുതെന്ന് പറയാറുണ്ട്. നമ്മളോടുളള ഇഷ്ടത്തിന്റെ പുറത്തായിരിക്കും ഓരോന്ന് ചെയ്യുന്നത്. എനിക്ക് കുഴപ്പമില്ല. പക്ഷേ എന്റെ ചുറ്റിലുമുള്ളവർക്ക് ബുദ്ധിമുട്ട് ആവുമ്പോഴാണ് ദേഷ്യം വരുന്നത്.'- നിഖില പറയുന്നു.

ആളുകളോട് സംസാരിക്കുമെങ്കിലും സംഭാഷണം മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് കഴിയില്ല. ഞാനൊരു ആരാധകൻ അല്ലെങ്കിൽ ആരാധികയാണ്, ഇഷ്ടമാണ് എന്നൊക്കെ ഒരാൾ വന്നു പറഞ്ഞാൽ എന്ത് മറുപടി പറയണമെന്ന് അറിയില്ല.

'എന്റെ പരിചയക്കാരിൽ കൂടുതലും സിനിമയുമായി ബന്ധം ഇല്ലാത്തവരാണ്. അവരെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. അതുകൊണ്ട് തന്നെ അവർക്ക് ബുദ്ധിമുട്ടാവാതിരിക്കാൻ അവരുടെ ചിത്രങ്ങൾ പോലും ഞാൻ അധികം സോഷ്യൽമീഡിയയിൽ പങ്കു വെയ്ക്കാറില്ല. എന്റെ ചുറ്റിലുമുള്ളവർക്ക് ബുദ്ധിമുട്ട് ആവുന്നു എന്നു തോന്നുമ്പോഴാണ് എനിക്കു ദേഷ്യം വരുന്നതും അങ്ങനെയൊന്നും ചെയ്യരുതെന്ന് പറയേണ്ടി വരികയും ചെയ്യുന്നത്.' നിഖില വിമൽ പറഞ്ഞു.

Similar Posts