< Back
Entertainment
സിനിമ തന്ന സമ്മാനമാണ് നിമിഷ: അനു സിത്താര
Entertainment

സിനിമ തന്ന സമ്മാനമാണ് നിമിഷ: അനു സിത്താര

Web Desk
|
21 Aug 2021 11:21 AM IST

"നിമിഷ സിനിമയിലെ സുഹൃത്താണ് എന്ന് പറയാൻ പറ്റില്ല. എനിക്കെന്റെ സഹോദരിയെപ്പോലെയാണ്"

നിമിഷ സജയനുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് നടി അനു സിത്താര. നിമിഷ സിനിമ തന്ന സമ്മാനമാണെന്നും കൂട്ടുകാരിക്കും അപ്പുറമാണ് അവളെന്നും നടി പറഞ്ഞു. ഓണവുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനു സിത്താര.

'ഞാൻ ചാടിക്കയറി സംസാരിക്കുന്ന ആളല്ല. എന്നാൽ നിമിഷയെ ലൊക്കേഷനിൽ വച്ച് കണ്ടയുടൻ ഹായ് പറഞ്ഞു. പിന്നീട് തോളത്ത് കൈയിട്ടു നടക്കുന്നതായാണ് ഓർമ. ഇവർ ഇത്ര പെട്ടെന്ന് കൂട്ടായോ എന്ന് മധുപാൽ ചേട്ടനൊക്കെ ചോദിച്ചിരുന്നു. അവിടന്ന് തുടങ്ങിയ സൗഹൃദമാണ്. അതിനിയും ജീവിതത്തിൽ മുഴുവൻ കൊണ്ടു പോകുമെന്ന വിശ്വാസമുണ്ട്.' - അവർ പറഞ്ഞു.


'നിമിഷ സിനിമയിലെ സുഹൃത്താണ് എന്ന് പറയാൻ പറ്റില്ല. എനിക്കെന്റെ സഹോദരിയെപ്പോലെയാണ്. വീട്ടിലെ അംഗത്തെ പോലെയാണ്. ലോക്ഡൗൺ കാലത്ത് നിമിഷ ഒരാഴ്ച എന്റെ വീട്ടിൽ വന്ന് താമസിച്ചിരുന്നു. അതുകഴിഞ്ഞ് ഞാൻ അവളുടെ ഫ്‌ളാറ്റിൽ ചെന്നു താമസിച്ചു' - നടി കൂട്ടിച്ചേർത്തു.


'മാലികിൽ അവളുടെ പ്രകടനം കണ്ടു. ആദ്യ ദിവസം തന്നെ സിനിമ കണ്ടിരുന്നു. അവളെ വിളിച്ചു പറയുകയും ചെയ്തു. സിനിമയെ കുറിച്ച് ഞങ്ങൾ അധികം സംസാരിക്കാറില്ല. വേറെ ഒരുപാട് കാര്യങ്ങളുണ്ട് ഞങ്ങൾക്കു പറയാൻ.' - അനു സിത്താര വാചാലയായി.

Similar Posts