< Back
Entertainment
ആ ഫോണ്‍കോള്‍ കിടന്നിടത്തു നിന്ന് പറക്കാനുള്ള ആവേശം ഉണ്ടാക്കി; അനൂപ് മേനോനെക്കുറിച്ച് നിര്‍മല്‍ പാലാഴി
Entertainment

ആ ഫോണ്‍കോള്‍ കിടന്നിടത്തു നിന്ന് പറക്കാനുള്ള ആവേശം ഉണ്ടാക്കി; അനൂപ് മേനോനെക്കുറിച്ച് നിര്‍മല്‍ പാലാഴി

Web Desk
|
5 Aug 2021 1:20 PM IST

ആക്സിഡന്‍റ് പറ്റി വീട്ടിൽ കിടക്കുന്ന സമയത്താണ് തീരെ പ്രതീക്ഷിക്കാത്ത ഒരു ഫോണ്‍ വന്നത്

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ അനൂപ് മേനോന്‍റെ പിറന്നാള്‍. സിനിമലോകത്തു നിന്നും നിരവധി പേരാണ് താരത്തിന് ജന്‍മദിനാശംസകള്‍ നേര്‍ന്നത്. ഇപ്പോള്‍ അനൂപ് മേനോനെക്കുറിച്ചുള്ള ഓര്‍മ പങ്കുവയ്ക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. സാധാരണ മിമിക്രിക്കാരനായിരുന്ന തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയതിന് അനൂപിനോട് നന്ദി പറയുകയാണ് നിര്‍മല്‍.

നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്

ആക്സിഡന്‍റ് പറ്റി വീട്ടിൽ കിടക്കുന്ന സമയത്താണ് തീരെ പ്രതീക്ഷിക്കാത്ത ഒരു ഫോണ്‍ വന്നത്.ഹലോ നിർമ്മൽ.. ഞാൻ അനൂപ് മേനോൻ ആണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടട്ടോ.. എല്ലാം ശരിയാവും എന്നിട്ട് നമുക്ക് സിനിമയൊക്കെ ചെയ്യണം എന്നൊക്കെ പറഞ്ഞു എന്‍റെ ആരോഗ്യ സ്ഥിതി എല്ലാം ചോദിച്ചു.കട്ടിലിൽ നിന്നും സ്വന്തമായി എഴുന്നേറ്റ് ഇരിക്കാൻ കഴിയാതെ ഇരുന്ന എനിക്ക് ആ ഫോണ്‍കോള്‍ കിടന്നിടത്തു നിന്ന് പറക്കാൻ ഉള്ള ആവേശം ഉണ്ടാക്കി.പിന്നീട് നടന്ന് തുടങ്ങിയപ്പോൾ ഒരു പരസ്യത്തിൽ അഭിനയിക്കാൻ ആയി വിളിച്ചു ഒരുപാട് സന്തോഷം തോന്നി.പക്ഷെ ആ പരസ്യത്തിന്‍റെ ആളുകൾക്ക് എന്നെ അറിയില്ലായിരുന്നു അവർ മാർക്കറ്റ് വാല്യൂ ഉള്ള വേറെ ഒരു ആര്‍ട്ടിസ്റ്റിനെ വച്ചു പരസ്യം ചെയ്തു അത് എന്നോട് പറയാൻ അനൂപ് ഏട്ടന് വിഷമം ഉണ്ടായിരുന്നു. കേട്ടപ്പോൾ ഞാൻ പറഞ്ഞു അനൂപ് ഏട്ടാ...

ഓർമ്മയായി എന്ന് പൂക്കളൊക്കെ വച്ച എന്‍റെ ഫോട്ടോ ഞാൻ തന്നെ കണ്ടിട്ടുണ്ട് ആ എനിക്ക് ഇനി എന്ത് കിട്ടിയാലും ബോണസാ.ഡാ നീ അങ്ങാനൊന്നും പറയല്ലേ എന്‍റെ പടം നമ്മൾ ചെയ്യും.പറഞ്ഞപോലെ തന്നെ പിനീട് അനൂപ് ഏട്ടന്‍റെ പടത്തിൽ എല്ലാം എനിക്ക് ഒരു വേഷം തന്നിട്ടുണ്ട്.മെഴുതിരി അത്താഴങ്ങൾ,ഇറങ്ങുവാൻ ഇരിക്കുന്ന കിങ് ഫിഷ്‌,പുതിയ സിനിമയായ "പത്മ" യിൽ വിളിച്ച സമയത്ത് ഞാൻ വേറെ ഒരു സിനിമയിൽ അഭിനയിക്കുക ആയത് കൊണ്ട് ഒരു രീതിയിലും എത്തിച്ചേരുവാൻ പറ്റിയില്ല പക്ഷെ എന്‍റെ സുഹൃത്തുക്കളായ കബീർക്കയും അനിൽബേബി ഏട്ടനും പ്രദീപും,രമേഷ് ഏട്ടനും അതിൽ വേഷം വാങ്ങി കൊടുക്കുവാൻ സാധിച്ചു. ഒരു വാല്യൂവും തിരക്കും ഒന്നും ഇല്ലാതെ ഇരുന്ന ഒരു സാധാരണ മിമിക്രിക്കാരൻ ആയ എന്നെ അതും അപകടം പറ്റി കിടക്കുന്ന സമയത്ത് എന്നെ വിളിച്ചു അവസരം തന്ന പ്രിയ അനൂപ്ഏട്ടനോടുള്ള നന്ദിയും സ്നേഹവും പറഞ്ഞോ എഴുതിയോ തീർക്കാൻ കഴിയില്ല ജീവിതം മുഴുവൻ സ്നേഹത്തോടെ ആ കടപ്പാട് ഉണ്ടാവും. Belated birthday wishes dear Anoopetta

Similar Posts