< Back
Entertainment

Entertainment
'കേട്ടതൊന്നും സത്യമല്ല'; വിവാഹ വാർത്ത നിഷേധിച്ച് നിത്യാമേനോൻ
|20 July 2022 5:07 PM IST
'പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല'
വിവാഹിതയാവുന്നു എന്ന വാർത്ത നിഷേധിച്ച് നടി നിത്യാമേനോൻ. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് നടി മനോരമ ഒൺലൈനോട് പ്രതികരിച്ചു.
തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. വാർത്ത നൽകുന്നതിന് മുൻപ് വിവരം സത്യമാണോ എന്ന് പരിശോധിക്കണമെന്നാഗ്രച്ചു പോവുകയാണ് എന്നായിരുന്നു നടിയുടെ പ്രതികരണം.
മലയാളത്തിലെ പ്രമുഖനടനുമായി താരം വിവാഹിതയാവാൻ പോകുന്നു എന്നും നടനുമായി ഏറെ നാളത്തെ പ്രണയത്തിലായിരുന്നു എന്നുമായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.