< Back
Entertainment
Nivin Pauly in a mass look,  Location stills of Hanifa Adeni-Nivin Pauly movie, entertainment news
Entertainment

ചുള്ളൻ ലുക്കിൽ നിവിൻ പോളി; ഹനീഫ അദേനി-നിവിൻ പോളി ചിത്രത്തിന്‍റെ ലൊക്കേഷൻ സ്റ്റിൽ പുറത്ത്

Web Desk
|
14 March 2023 7:08 PM IST

ഹനീഫ് അദേനി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് യു.എ ഇയിലാണ് നടക്കുന്നത്

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ തുറമുഖം പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ താരത്തിന്റെ ഒരു ചുള്ളൻ ലുക്കിലുള്ള ചിത്രം പുറത്തു വന്നിരിക്കുകയാണ്. ഹനീഫ അദേനി - നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചുള്ളൻ ലുക്കിൽ ഒരു ബൈക്കിൽ ഇരിക്കുന്ന നിവിൻ പോളിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.



ഹനീഫ് അദേനി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് യു.എ ഇയിലാണ്. ജനുവരി 20നായിരുന്നു യുഎഇയിൽ ഷൂട്ടിംഗ് ആരംഭിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്‌ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പേരിടാത്ത ചിത്രം #NP42 എന്നാണ് അറിയപ്പെടുന്നത്. നിവിൻ പോളിയുടെ 42ാമത്തെ ചിത്രമാണിത്.

നിവിൻ പോളിക്ക് പുറമെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്‌നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം - മെൽവി ജെ, മ്യൂസിക് - മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മേക്കപ്പ് - ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് - ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ - ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ - അഗ്‌നിവേശ്, ഡി.ഒ.പി അസോസിയേറ്റ് - രതീഷ് മന്നാർ.




Similar Posts