< Back
Entertainment
രാജാവാകാൻ നിവിൻ പോളി; സംവിധാനം അനുരാജ് മനോഹർ
Entertainment

രാജാവാകാൻ നിവിൻ പോളി; സംവിധാനം അനുരാജ് മനോഹർ

Web Desk
|
28 Nov 2021 12:23 PM IST

ചിത്രം നിർമ്മിക്കുന്നത് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ്.

തന്റെ ഏറ്റവും പുതിയ മലയാള ചിത്രം പ്രഖ്യാപിച്ച് നടൻ നിവിൻ പോളി. ശേഖര വർമ്മ രാജാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ഇഷ്‌കിന് ശേഷം അനുരാജ് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ്. -

എസ്. രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. കനകം കാമിനി കലഹമാണ് നിവിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. ഒടിടി വഴിയാണ് ചിത്രം റിലീസ് ചെയ്തിരുന്നത്.

Related Tags :
Similar Posts