< Back
Entertainment
എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതിയെന്ന് ഇന്ദ്രന്‍സ് ചേട്ടന്‍ പറഞ്ഞു, ആ സ്നേഹത്തിനു മുന്നില്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു
Entertainment

''എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതിയെന്ന് ഇന്ദ്രന്‍സ് ചേട്ടന്‍ പറഞ്ഞു, ആ സ്നേഹത്തിനു മുന്നില്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു''

Web Desk
|
25 Aug 2021 11:35 AM IST

ഹോമിൽ നിന്നും എന്‍റെ മെയ്ഡ് ഇൻ കാരവാനിൽ വന്ന് എന്‍റെ സിനിമയെ പൂർണതയിൽ എത്തിച്ചു

മികച്ചൊരു നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് ഇന്ദ്രന്‍സ്. നടന്‍റെ വിനയത്തെക്കുറിച്ച് സിനിമാരംഗത്തുള്ളവര്‍ പലരും പറയാറുണ്ട്. ഇപ്പോഴിതാ നിര്‍മ്മാതാവ് എന്‍.എം. ബാദുഷയും ഇന്ദ്രന്‍സുമൊത്തുള്ള അനുഭവം പങ്കുവയ്ക്കുകയാണ്. രാത്രി ഒമ്പതര വരെ തങ്ങളുടെ സെറ്റില്‍ വന്ന് അഭിനയിച്ചിട്ട് ഇന്ദ്രന്‍സ് പാരിതോഷികം സ്വീകരിച്ചില്ലെന്ന് ബാദുഷയുടെ കുറിപ്പില്‍ പറയുന്നു.

ബാദുഷയുടെ കുറിപ്പ്

ഹോമിൽ നിന്നും എന്‍റെ മെയ്ഡ് ഇൻ കാരവാനിൽ വന്ന് എന്‍റെ സിനിമയെ പൂർണതയിൽ എത്തിച്ചു. ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എന്‍റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്. എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു. ഷൂട്ടിങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമ്മിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി . ആ സ്നേഹത്തിനുമുന്നിൽ എന്‍റെ കണ്ണുകൾ നിറഞ്ഞു പോയി. ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു,നന്ദി ഇന്ദ്രൻസ് ചേട്ടാ..

Similar Posts