< Back
Entertainment
ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം വാരിക്കൂട്ടി നോളൻ ചിത്രം  ഓപ്പൺഹൈമർ
Entertainment

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം വാരിക്കൂട്ടി നോളൻ ചിത്രം 'ഓപ്പൺഹൈമർ'

Web Desk
|
8 Jan 2024 1:41 PM IST

മികച്ച സിനിമ, നടന്‍, സംവിധായകന്‍, സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങള്‍ 'ഓപ്പണ്‍ ഹെയ്മര്‍' സ്വന്തമാക്കി

കാലിഫോര്‍ണിയ: 81 മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പൺ ഹൈമറാണ് ഇത്തവണ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്.

അണുബോംബിന്‍റെ പിതാവ് ഓപ്പൺഹൈമറുടെ ബയോപിക് ആയി പുറത്തുവന്ന ചിത്രം ബോക്സോഫീസ് വിജയത്തിന് പുറമേ ഇപ്പോള്‍ അവാര്‍ഡ് വേദികളിലും തിളങ്ങുകയാണ്. മികച്ച സിനിമ, നടന്‍, സംവിധായകന്‍, സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍ എന്നിവയ്ക്കുള്ള പുരസ്‌കാരം ഓപ്പണ്‍ ഹെയ്മര്‍ സ്വന്തമാക്കി. ഇതിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് ക്രിസ്റ്റഫര്‍ നോളനും നടനുള്ള പുരസ്‌കാരത്തിന് കിലിയന്‍ മര്‍ഫിയും അര്‍ഹരായി. മികച്ച സഹനടനായി ഓപ്പണ്‍ ഹെയ്മറിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയറിനെ തെരഞ്ഞെടുത്തു.

'കില്ലേര്‍സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍' എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിയായി ലിലി ഗ്ലാഡ്‌സനെയും പൂവര്‍ തിങ്ങ്‌സിലെ പ്രകടനത്തിന് മികച്ച നടി യായി എമ്മ സ്‌റ്റോണും അര്‍ഹരായി. മികച്ച നടന്‍പുരസ്‌കാരം 'ദ ഹോള്‍ഡോവേഴ്‌സിലൂടെ' പോള്‍ ഗിയാമട്ടി സ്വന്തമാക്കി.


മികച്ച കോമഡി ചിത്രത്തിന് 'പുവര്‍ തിങ്ങ്‌സും' മികച്ച ആനിമേഷന്‍ ചിത്രത്തിന് 'ദ ബോയ് ആന്‍ഡ് ദ ഹെറോനും' അര്‍ഹമായി. ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റ് മറ്റെല്ലാ സിനിമകളെയും പിന്തള്ളി ബാര്‍ബി സ്വന്തമാക്കി. ഇംഗ്ലീഷ് ഇതര മികച്ച സിനിമയായി 'അനാട്ടമി ഓഫ് എ ഫോളും' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേഷന്‍ ചിത്രം 'ദ ബോയ് ആന്‍ഡ് ദ ഹീറോ' ആണ്. മികച്ച സഹനടി 'ദ ഹോള്‍ഡ് വേഴ്‌സിലെ' പ്രകടനത്തില്‍ ഡാവിന്‍ ജോയ് റണ്‍ഡോള്‍ഫ്, മികച്ച സഹ നടനുള്ള പുരസ്‌കാരം 'ഓപ്പണ്‍ ഹെയ്മറിലെ' റോബര്‍ട്ട് ഡൗണി ജൂനിയര്‍ എന്നിവരും സ്വന്തമാക്കി.


Similar Posts