< Back
Entertainment
Pathan sets record, advance bookings, controversies

ഷാറൂഖ് ഖാന്‍

Entertainment

വിവാദങ്ങളില്‍ കുരുങ്ങിയില്ല; അഡ്വാന്‍സ് ബുക്കിംഗില്‍ 1.70 കോടിയുടെ റെക്കോര്‍ഡ് ഇട്ട് 'പഠാന്‍'

Web Desk
|
20 Jan 2023 12:02 PM IST

ബെഷറം രംഗ് എന്ന ഗാനത്തിൽ നായിക ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെ സംഘപരിവാർ പ്രതിഷേധവുമായി എത്തിയിരുന്നു

മുംബൈ: കഴിഞ്ഞ ഏതാനും വർഷങ്ങളായി സിനിമാ ലോകത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാൻ. എന്നാലിപ്പോഴിതാ ഒരുപിടി മികച്ച ചിത്രങ്ങളുമായി വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് കിംഗ് ഖാൻ. അതിൽ ഏറ്റവും പ്രതീക്ഷയുണർത്തുന്ന ചിത്രം പഠാൻ ആണ്.

തുടക്കം മുതൽ നിരവധി വിവാദങ്ങളുണ്ടായിരുന്ന ചിത്രത്തിന്റെ റിലീസിനെ ഏറെ ആശങ്കയോടെയാണ് ബോളിവുഡ് കാത്തിരുന്നത്. എന്നാൽ എല്ലാ ആശങ്കൾക്കും വിരാമമിടുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിലൂടെ 1.70 കോടി രൂപ നേടിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ചിത്രം ഏറെ വിവാദമായിരുന്നു.

ബെഷറം രംഗ് എന്ന ഗാനത്തിൽ നായിക ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെ സംഘപരിവാർ പ്രതിഷേധവുമായി എത്തിയിരുന്നു. ഗാനരംഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പടുത്തിയെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തിയത്. എന്നാൽ സെൻസർ ബോർഡ് ബിക്കിനി രംഗം കട്ട് ചെയ്യാതെ തന്നെ സിനിമയ്ക്ക് അനുമതി നൽകി. വേറെ 10 കട്ടുകൾ നിർദേശിച്ചതിന് ശേഷമാണ് അനുമതി നൽകിയത്.

ഷാരൂഖിൻറെയും ദീപികയുടെയും കോലം കത്തിച്ചും സിനിമാ പോസ്റ്ററുകൾ നശിപ്പിച്ചുമുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് ബജ്‌റംഗ് ദളിൻറെ പുതിയ ഭീഷണി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാനിൽ ഷാരൂഖിനും ദീപികയ്ക്കുമൊപ്പം ജോൺ എബ്രഹാമും അഭിനയിക്കുന്നു. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Similar Posts