< Back
Entertainment
നീതിയല്ല, നിയമമാണ്;  കാപ്പയുടെ ചിത്രീകരണം പൂര്‍ത്തിയായി
Entertainment

'നീതിയല്ല, നിയമമാണ്'; 'കാപ്പ'യുടെ ചിത്രീകരണം പൂര്‍ത്തിയായി

ijas
|
16 Sept 2022 6:03 PM IST

കൊട്ട മധു എന്നാണ് കാപ്പയിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്

കടുവയുടെ വന്‍ വിജയത്തിന് ശേഷം പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കാപ്പ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. നടന്‍ പൃഥ്വിരാജ് തന്നെയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. കൊട്ട മധു എന്നാണ് കാപ്പയിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയായ അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ ആദ്യമായാണ് അപർണ ബാലമുരളി ഒന്നിക്കുന്നത്.

ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്‍റെ താരനിരയിൽ ഉണ്ട്.

ഛായാഗ്രഹണം- ജോമോൻ ടി ജോൺ, എഡിറ്റർ-ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പി.ആർ.ഒ-ശബരി.

Similar Posts