< Back
Entertainment
2021ലെ ഹിറ്റ് ഡയലോഗ് ബെട്ടിയിട്ട ബായത്തണ്ടോ?: എന്‍.എസ് മാധവന്‍
Entertainment

'2021ലെ ഹിറ്റ് ഡയലോഗ് ബെട്ടിയിട്ട ബായത്തണ്ടോ?': എന്‍.എസ് മാധവന്‍

ijas
|
31 Dec 2021 10:19 PM IST

മരക്കാറിലെ 'ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടോ എളാപ്പ' എന്ന മോഹന്‍ലാല്‍ അഭിനയിച്ച മരക്കാരിന്‍റെ ഡയലോഗ് വലിയ ട്രോളുകള്‍ക്കും പരിഹാസത്തിനും ഇരയായിരുന്നു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകവേഷത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ 'ബെട്ടിയിട്ട ബായത്തണ്ട്'- 2021ലെ ഹിറ്റ് ഡയലോഗല്ലേയെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ചിത്രത്തിലെ 'ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടോ എളാപ്പ' എന്ന മോഹന്‍ലാല്‍ അഭിനയിച്ച മരക്കാരിന്‍റെ ഡയലോഗ് വലിയ ട്രോളുകള്‍ക്കും പരിഹാസത്തിനും ഇരയായിരുന്നു. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ഒരുക്കിയ കിളിചുണ്ടന്‍ മാമ്പഴത്തിലെ അതെ സാങ്കല്‍പ്പിക ഭാഷയാണ് മരക്കാറിലും മോഹന്‍ലാലിന്‍റെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്നതെന്നതാണ് വിമര്‍ശനം.



ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ ചേർന്ന് 100 കോടി ബജറ്റിലാണ് മരക്കാര്‍ നിർമ്മിച്ചത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍ , പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചത്.

Similar Posts