< Back
Entertainment

Entertainment
സാമ്പത്തിക തട്ടിപ്പ് കേസ്; ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍
|7 May 2021 11:24 AM IST
ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ആലപ്പുഴ സൗത്ത് പോലീസാണ് പാലക്കാട്ടെ വീട്ടിൽ വെച്ച് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്.
സിനിമ നിർമിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ മേനോന്‍ പല തവണ ബന്ധപ്പെട്ടിട്ടും വിവരമൊന്നും നൽകാൻ തയാറായില്ലെന്നാണ് ശ്രീവത്സം ഗ്രൂപ്പ് പോലീസിൽ നല്‍കിയ പരാതി. കേസിൽ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.
മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയൻ എന്ന ചിത്രത്തിന് പുറമെ നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീകുമാർ മേനോൻ.