< Back
Entertainment
96ന്‍റെ പ്രണയം ബോളിവുഡിലേക്കും
Entertainment

'96'ന്‍റെ പ്രണയം ബോളിവുഡിലേക്കും

Web Desk
|
22 Sept 2021 10:42 AM IST

നിര്‍മാതാവ് അജയ് കപൂറാണ് പ്രഖ്യാപനം നടത്തിയത്

വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രം 96ന്‍റെ ഹിന്ദി പതിപ്പ് വരുന്നു. നിര്‍മാതാവ് അജയ് കപൂറാണ് പ്രഖ്യാപനം നടത്തിയത്. 2018ല്‍ റിലീസ് ചെയ്ത റെമാന്‍റിക് ഡ്രാമ വന്‍ വിജയം നേടിയിരുന്നു.

"96 വളരെ ഹൃദയസ്പര്‍ശിയായ, പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ഒരു പ്രണയകഥയായിരുന്നു. ഭാഷയുടേയും പ്രദേശത്തിന്‍റേയും അതിര്‍വരമ്പുകളെ ചിത്രം ഭേദിച്ചു. അതുകൊണ്ടാണ് ഈ ചിത്രം ഹിന്ദി പ്രേക്ഷകര്‍ക്ക് വേണ്ടി റീമേക്ക് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്."- പ്രഖ്യാപനത്തിടെ അജയ് കപൂര്‍ പറഞ്ഞു. സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവര്‍ക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ലിഫ്റ്റ്, ബേബി, ഭൂത്നാഥ് റിട്ടേണ്‍സ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ് അജയ് കപൂര്‍. അഫ്ഗാനിസ്ഥാന്‍ രക്ഷാദൌത്യം പ്രമേയമാകുന്ന ചിത്രം 'ഗരുഡ്' ആണ് അടുത്തിടെ പ്രഖ്യാപിച്ച മറ്റൊരു പ്രൊജക്ട്.

22 വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂള്‍ റീയൂണിയന് കണ്ടുമുട്ടുന്ന രണ്ട് പേരുടെ പ്രണയകഥയാണ് 96. ചെറിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു. 2018ലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടം കരസ്ഥമാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു 96. നേരത്തേ കന്നഡയിലേക്കും തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു.

Similar Posts