< Back
Entertainment
വീണ്ടും പ്രണവ് മാജിക്; ഹൃദയത്തിലെ ഒണക്കമുന്തിരി ഗാനം പുറത്ത്
Entertainment

വീണ്ടും പ്രണവ് മാജിക്; ഹൃദയത്തിലെ 'ഒണക്കമുന്തിരി' ഗാനം പുറത്ത്

Web Desk
|
14 Dec 2021 10:55 AM IST

‘ഒണക്കമുന്തിരി’ എന്നു തുടങ്ങുന്ന പാട്ട് എഴുതിയിരിക്കുന്നത് വിനിത് ശ്രീനിവാസനാണ്

റിലീസിന് മുന്‍പേ വാര്‍ത്തകളില്‍ നിറയുകയാണ് വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ഹൃദയം. ചിത്രത്തിലെ പാട്ടുകളാണ് ഇപ്പോള്‍ ആരാധകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ഈയിടെ ഇറങ്ങിയ ദര്‍ശന എന്ന ഗാനത്തിന്‍റെ അലയൊലികള്‍ അടങ്ങും മുന്‍പേ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'ഒണക്കമുന്തിരി' എന്നു തുടങ്ങുന്ന പാട്ട് എഴുതിയിരിക്കുന്നത് വിനിത് ശ്രീനിവാസനാണ്. പാടിയത് വിനീതിന്‍റെ ഭാര്യ ദിവ്യയും. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം. പ്രണവും കല്യാണിയുമാണ് ഗാനരംഗത്തിലുള്ളത്. വളരെ മനോഹരമായിട്ടാണ് ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. യു ട്യൂബ് ട്രന്‍ഡിംഗില്‍ മൂന്നാമതാണ് ഈ പാട്ട്.

ത്രികോണ പ്രണയത്തിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രം ജനുവരിയിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ മറ്റൊരു നായിക. അരുണ്‍ കുര്യന്‍, വിജയരാഘവന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, നോബിള്‍ ബാബു തോമസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.



Similar Posts