< Back
Entertainment
മാവേലിയും ജിന്നും; കിടിലൻ ഓണപ്പാട്ടുമായി  ജാസി ഗിഫ്റ്റും കൂട്ടരും
Entertainment

മാവേലിയും ജിന്നും; കിടിലൻ ഓണപ്പാട്ടുമായി ജാസി ഗിഫ്റ്റും കൂട്ടരും

Web Desk
|
5 Sept 2022 9:15 PM IST

പാട്ടിന്റെ അവസാനം ഓണാശംസയുമായി ധ്യാന്‍ ശ്രീനിവാസനും എത്തുന്നുണ്ട്

ഇത്തവണത്തെ ഓണത്തിന് വ്യത്യസ്തമായ ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ബിത്രീഎം.കിയേഷൻ. സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്കു കടന്നു വരുന്ന ബീത്രീഎം.കിയേഷൻ പുറത്തിറക്കിയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നഗരത്തിലൂടെ സഞ്ചരിക്കുന്ന മാവേലിയെയും ജിന്നിനെയും സംഘത്തെയും കാണിക്കുന്നതോടൊപ്പം കേരളത്തിന്റെ തനതായ കലകളേയും ഉൾകൊള്ളിച്ചു കൊണ്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഇംതിയാസ് അബുബക്കറാണ് ഗാനരംഗത്തിന്റെ സംവിധായകൻ. ജാസി ഗിഫ്റ്റും ഗോകുലും പാടിയ പാട്ടിന്റെ അവസാനം ഓണാശംസയുമായി ധ്യാന്‍ ശ്രീനിവാസനും എത്തുന്നുണ്ട്.

'ഓണവും വന്നേ...' എന്നാണ് ഗാനത്തിന്‍റെ തുടക്കം. സോഷ്യൽ മീഡിയയിൽ തരംഗമായ ഗാനം ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു സിനിമാഗാനരംഗം ചിത്രീകരിക്കുന്ന രീതിയിൽ വലിയ മുതൽ മുടക്കുകളോടുകൂടിയാണ് ഗാനം ഒരുക്കിയിട്ടുള്ളത്.

Similar Posts