< Back
Entertainment
Dulquer Salmaan, Sulfath, Sulfath Kutty, ദുല്‍ഖര്‍ സല്‍മാന്‍, സുല്‍ഫത്ത്
Entertainment

'ഉമ്മയെ ആഘോഷിക്കാന്‍ ഒരു ദിവസം പോര'; പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

Web Desk
|
5 May 2023 9:42 PM IST

'ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷേ ഉമ്മ ഈ ഒരു ദിവസം മാത്രമെ അതിന് സമ്മതിക്കാറുള്ളൂ എന്നതാണ് വാസ്തവം'

മാതാവ് സുല്‍ഫത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഉമ്മയെ ആഘോഷിക്കാന്‍ ഒരു ദിവസം മതിയാകില്ലെന്നും പിറന്നാള്‍ ആഘോഷങ്ങള്‍ ഉമ്മയ്ക്ക് ഇഷ്ടമല്ലെങ്കിലും ഈ ദിനം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദുല്‍ഖര്‍ മാതാവിനോടുള്ള സ്നേഹം അറിയിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

പിറന്നാൾ ആശംസകൾ മാ. ഉമ്മച്ചിയുടെ പിറന്നാൾ ആഘോഷങ്ങളിലാണ് ഓരോ വര്‍ഷവും ഞങ്ങളുടെ വീട്ടിലെ കേക്ക് ആഴ്ച്ച ആരംഭിക്കുന്നത്. വീട്ടിൽ എല്ലാവരും ഒന്നിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന സമയം കൂടിയാണത്. മക്കളും പേരക്കുട്ടികളും ഒപ്പമുള്ളത് കൊണ്ട് ഓരോ വർഷങ്ങളിലെയും ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്.

ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷേ ഉമ്മ ഈ ഒരു ദിവസം മാത്രമെ അതിന് സമ്മതിക്കാറുള്ളൂ എന്നതാണ് വാസ്തവം. ഉമ്മയ്ക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഈ ദിനം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മാ.

Similar Posts