< Back
Entertainment
Entertainment
'വീട്ടില്‍ കയറി അടിക്കും അമ്മിണി...'; ബിജു മേനോന്‍ നായകനായൊരു കൂട്ടത്തല്ല്, ഒരു തെക്കൻ തല്ലു കേസ് ടീസർ
23 July 2022 6:50 PM IST
പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
ദേശീയ പുരസ്‌കാര നിറവിൽ നിൽക്കുന്ന ബിജു മേനോന്‍റെ നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം തെക്കൻ തല്ലു കേസിന്‍റെ ടീസർ പുറത്തിറങ്ങി. ബ്രോ ഡാഡിയുടെ രചയിതാക്കളിൽ ഒരാളായ ശ്രീജിത്ത്.എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
80'കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവ വികാസങ്ങളെ മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇ ഫോര്‍ എന്‍റർടെയ്ൻമെന്‍റ്സും സൂര്യ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനാണ്. കഥ ജി.ആർ.ഇന്ദുഗോപൻ. ഛായാഗ്രഹണം-മധു നീലകണ്ഠൻ.