< Back
Entertainment

Entertainment
' ഒരുത്തി' ഭീമന്റെ വഴിയിലെ ആദ്യ ഗാനം പുറത്ത്
|19 Nov 2021 8:04 PM IST
കുഞ്ചാക്കോ ബോബൻ നായക കഥാപാത്രത്തിലെത്തുന്ന അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന 'ഭീമന്റെ വഴി'യിലെ ആദ്യഗാനം പുറത്ത്. കാറ്റൊരുത്തീ നിന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. വിനയ് ഫോർട്ട് നായകനായ തമാശയാണ് അഷ്‌റഫ് ഹംസയുടെ ആദ്യ ചിത്രം.
ചെമ്പൻ വിനോദാണ് 'ഭീമന്റെ വഴി'യുടെ തിരക്കഥാകൃത്ത്. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.ഗിരീഷ് ഗംഗാദരനാണ് ഛായഗ്രാഹകൻ. നിസാം കാദിരിയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രം ഡിസംബർ മൂന്നിന് തിയറ്ററുകളിലെത്തും.
Summary : 'Oruthi', the first song of the bhimante vazhi out