< Back
Entertainment
ഓസ്‌കർ പ്രഖ്യാപനം തുടങ്ങി; മികച്ച സഹനടി അരിയാന ഡിബോസ്, ഡ്യൂണിന് ആറ് പുരസ്‌കാരങ്ങൾ
Entertainment

ഓസ്‌കർ പ്രഖ്യാപനം തുടങ്ങി; മികച്ച സഹനടി അരിയാന ഡിബോസ്, ഡ്യൂണിന് ആറ് പുരസ്‌കാരങ്ങൾ

Web Desk
|
28 March 2022 6:18 AM IST

ലോസ് ആഞ്ചൽസിലെ ഡോൽബി തിയറ്ററിലാണ് പുരസ്‌കാര ചടങ്ങ് പുരോഗമിക്കുന്നത്

തൊണ്ണൂറ്റിനാലാമത് ഓസ്കർ പ്രഖ്യാപനം തുടങ്ങി. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡിബോസിന് ലഭിച്ചു. അമേരിക്കൻ സയൻസ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്കാരങ്ങളാണ് ഇതുവരെ നേടിയത്.

മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട് (മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ്), മികച്ച ചിത്രസംയോജനം(ജോ വാക്കര്‍), മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം(ഗ്രേയ്ഗ് ഫ്രാസര്‍) , മികച്ച വിഷ്വല്‍ എഫക്ട് (പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍) എന്നീ ഓസ്‍കറുകളാണ് ഡ്യൂണിന് ലഭിച്ചത്.

ലോസ് ആഞ്ചൽസിലെ ഡോൽബി തിയറ്ററിലാണ് പുരസ്കാര ചടങ്ങ് പുരോഗമിക്കുന്നത്. പവര്‍ ഓഫ് ദ ഡോഗ്, ഡ്യൂണ്‍ എന്നിവയാണ് ഏറ്റവും അധികം നാമനിര്‍ദേശങ്ങളുമായി മുന്നിട്ട് നില്‍ക്കുന്നത്.

ദലിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ ഖബര്‍ ലഹാരിയ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'റൈറ്റിങ് വിത്ത് ഫയറാണ് ഇന്ത്യയുടെ ഏക പ്രതീക്ഷ. ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍ എന്ന വിഭാഗത്തിലാണ് മത്സരം. ഡല്‍ഹി മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേര്‍ന്നാണ് 'റൈറ്റിങ് വിത്ത് ഫയര്‍' ഒരുക്കിയത്.


Related Tags :
Similar Posts