< Back
Entertainment
ഓരോ നഗരവുമെന്ന ഗാനമെത്തി; ഒറ്റ് സെപ്തംബർ എട്ടിന് തിയേറ്ററുകളില്‍
Entertainment

'ഓരോ നഗര'വുമെന്ന ഗാനമെത്തി; ഒറ്റ് സെപ്തംബർ എട്ടിന് തിയേറ്ററുകളില്‍

Web Desk
|
4 Sept 2022 12:58 PM IST

25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാള സിനിമയില്‍

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിലെ ഓരോ നഗരവും എന്ന ഗാനം പുറത്ത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയുമാണ് ഈ പാട്ടില്‍ നിറയെ. വിനായക് ശശികുമാറിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്. ഒറ്റ് സെപ്തംബർ 8ന് റിലീസ് ചെയ്യും.

തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. സംവിധാനം ടി.പി ഫെല്ലിനിയാണ്. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമിക്കുന്നത്. 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രത്തിൽ ജാക്കി ഷ്‌റോഫ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. സഹ നിർമാണം സിനിഹോളിക്‌സ് പി.ആർ.ഒ ആതിര ദിൽജിത്ത്.



Similar Posts