< Back
Entertainment
ചുവടുകള്‍ വച്ച് അശ്വതി വരച്ചു സ്റ്റൈലന്‍ ഫഹദിനെ
Entertainment

ചുവടുകള്‍ വച്ച് അശ്വതി വരച്ചു സ്റ്റൈലന്‍ ഫഹദിനെ

Web Desk
|
8 Aug 2021 12:48 PM IST

ഫഹദിന് പിറന്നാള്‍ സമ്മാനമായിട്ടാണ് അശ്വതിയുടെ നൃത്തവര

നൃത്തച്ചുവടുകളിലൂടെ അശ്വതി കൃഷ്ണ എന്ന നര്‍ത്തകി വരച്ചത് യുവനടന്‍ ഫഹദ് ഫാസിലിനെ. ഫഹദിന് പിറന്നാള്‍ സമ്മാനമായിട്ടാണ് അശ്വതിയുടെ നൃത്തവര. എട്ടടി വലിപ്പമുള്ള തുണിയില്‍ അക്രിലിക് ഉപയോഗിച്ചാണ് നിയമ വിദ്യാര്‍ഥിനി കൂടിയായ അശ്വതി ചിത്രം വരച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ സമയം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. കാല്‍പ്പാദം മാത്രമാണ് ചിത്രരചനക്ക് ഉപയോഗിച്ചത്.

കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവന സ്വദേശിയായ അശ്വതി മാള പൊയ്യയിലുള്ള എ.ഐ.എം ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പ്രശസ്ത കലാകാരന്‍ ഡാവിഞ്ചി സുരേഷാണ് അശ്വതിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡാവിഞ്ചി സുരേഷിന്‍റെ ജ്യേഷ്ഠന്‍ ഡാവിഞ്ചി ഉണ്ണികൃഷ്ണന്‍റെയും ശോഭയുടെയും രണ്ടു മക്കളില്‍ മൂത്ത മകളാണ് അശ്വതി കൃഷ്ണ. പ്രജീഷ് ട്രാന്‍സ് മാജിക് ആണ് ഈ നൃത്തരൂപം ക്യാമറയില്‍ പകര്‍ത്തിയത്.



Similar Posts