Entertainment
ഇബ്ന് ഹൈതം അക്കാദമി: ഫലസ്തീൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു
Entertainment

ഇബ്ന് ഹൈതം അക്കാദമി: ഫലസ്തീൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

Web Desk
|
10 Nov 2023 5:55 PM IST

ഇസ്രായേലിന്റെ കോളനിവൽക്കരണം, വംശഹത്യ അതിനോടുള്ള പലസ്തീൻ ജനതയുടെ പ്രതിരോധം തുടങ്ങിയവ പ്രമേയമാകുന്ന സിനിമകളാണ് ഫിലിം ഫെസ്റ്റിവലിൽ അരങ്ങേറുന്നത്.

കണ്ണൂർ : ഇബ്ൻ അൽ ഹൈഥം അക്കാദമി ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ പ്രമേയമാക്കി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. നവംബർ 13 മുതൽ 19 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഉദ് ഘാടനം അഭിനയത്രിയും സാമൂഹിക പ്രവർത്തകയുമായ ജോളി ചിറയത്ത്‌ നിർവഹിക്കും.

പ്രശസ്ത പലസ്തീനിയൻ സംവിധായകൻ ഏലിയാ സുലൈമാൻ തന്റെ സിനിമകളെ കുറിച്ച് പറഞ്ഞപ്പോൾ പ്രയോഗിച്ച palstenianisation(പലസ്തീനിവൽക്കരണം ) എന്ന വാക്കാണ് ഫിലിം ഫെസ്റ്റിവലിന് വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ കോളനിവൽക്കരണം, വംശഹത്യ അതിനോടുള്ള പലസ്തീൻ ജനതയുടെ പ്രതിരോധം തുടങ്ങിയവ പ്രമേയമാകുന്ന സിനിമകളാണ് ഫിലിം ഫെസ്റ്റിവലിൽ അരങ്ങേറുന്നത്.



നിലവിലെ പലസ്തീൻ ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന Farha, എലിയ സുലൈമാന്റെ devine intervention, it must me heaven, chronicle of disappearance, Born in Gaza എന്ന് തുടങ്ങി പന്ത്രണ്ടോളം ചിത്രങ്ങൾ ആണ് ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ സമയങ്ങളിൽ പ്രദർശിപ്പിക്കുന്നത്

അനുബന്ധമായി അക്കാദമിക്ക് സെമിനാർ, ഓപ്പൺ ഫോറം, ഫലസ്തീൻ ഐക്യദാർഢ്യ സംഗമം തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. വിവിധ സെഷനുകളിലായി, പ്രൊഫസർ പി കെ പോക്കർ,സൂഫി ഗായകൻ സമീർ ബിൻസി, എഴുത്തുകാരൻ മുഹമ്മദ്‌ ഷമീം, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി കെ ഹംസ അബ്ബാസ്, മീഡിയ വൺ അക്കാദമി പ്രിൻസിപ്പൽ ഡോ സാദിക് പികെ, മദ്രാസ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ സൈഫുദ്ധീൻ കുഞ്ഞു, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ലദീദ ഫർസാന, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി, എസ് ഐ ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജി ഐ ഒ സംസ്ഥാന സെക്രട്ടറി ലുലു മർജാൻ, ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ല പ്രസിഡന്റ് സാജിദ് നദ്‌വി, വാദിഹുദ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ എസ് എ പി അബ്ദുസലാം, ഇബ്നു ഹൈതം ഡയരക്ടർ അക്കാദമി ഷിഹാസ് എച്ച് തുടങ്ങിയവർ പങ്കെടുക്കും. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഫിലിം റിവ്യൂ മത്സരം,എക്‌സിബിഷൻ തുടങ്ങിയവയും ഉണ്ടാകുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.




Similar Posts