< Back
Entertainment
pallimani movie, director anil kumbazha  pallimani  director ,nithya das,swetha menon
Entertainment

'കടംമൊക്കെ എടുത്തു ചെയ്യുന്നതാ...ഉപദ്രവിക്കരുത്, അപേക്ഷയാണ്'; പോസ്റ്റർ കീറിയതിനെതിരെ 'പള്ളിമണി' സിനിമയുടെ സംവിധായകൻ

Web Desk
|
14 Feb 2023 10:19 AM IST

ചിത്രത്തിലെ നായിക നിത്യാദാസും ശ്വേതാമേനോനും പോസ്റ്റർ കീറിയതിനെതിരെ രംഗത്തെത്തിയിരുന്നു

പള്ളിമണി സിനിമയുടെ പോസ്റ്റർ കീറിയതിനെതിരെ പ്രതികരിച്ച് സംവിധായകൻ അനിൽ കുമ്പഴ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ രംഗത്തെത്തിയത്. തകൈയിൽ ഒരുപാട് കാശ് ഉണ്ടായിട്ടൊന്നുമല്ല, കടമെടുത്താണ് സിനിമ ചെയ്തിരിക്കുന്നത്. ഉപദ്രവിക്കരുതെന്നും അനുൽ കുമ്പഴ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തിരുവനന്തപുരത്ത് പള്ളിമണി സിനിമയുടെ കീറിയ പോസ്റ്ററിന്റെ ചിത്രം പങ്കുവെച്ചായിരുന്നു സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പ്.

അനിൽ കുമ്പഴയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ് കണ്ണു നിറക്കുന്ന കാഴ്ച..അണ്ണാ കൈയ്യിൽ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല.. വലിയ ആർട്ടിസ്റ്റ് ചിത്രവും അല്ല പടം തിയറ്ററിൽ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാൻ..ഇതോക്കെ കടംമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം.. ഉപദ്രവിക്കരുത് ... എല്ലാം പ്രതീക്ഷയാണല്ലോ..

24th നമ്മുടെ അടുത്തുള്ള തിയറ്ററുകളിൽ എത്തും 'പള്ളിമണി ' ചിത്രം ഇറങ്ങുമ്പോൾ തന്നെ പോയി കയറാൻ ഇതു വലിയ സ്റ്റാർ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങൾക്കും അറിയാം ഞങ്ങളുടെ പരിമിതിയിൽ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്‌തോട്ടെ.. ഉപദ്രവിക്കരുത് അപേക്ഷയാണ്..

ചിത്രത്തിലെ നായിക നിത്യാദാസും ശ്വേതാമേനോനും പോസ്റ്റർ കീറിയതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.'പല വിഷയങ്ങളിലുള്ള എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കാമെന്ന് ഞാൻ മനസിലാക്കുന്നു'...എങ്കിലും സിനിമയെ ആക്രമിക്കുന്നത് തികഞ്ഞ ഭീരുത്വമാണെന്നും ശ്വേത മേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


ഫെബ്രുവരി 24 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നടി നിത്യാദാസ് 14 വർഷത്തിന് ശേഷം നായികയായി എത്തുന്ന ചിത്രം കൂടിയാണ് പള്ളിമണി. ശ്വേതാമേനോനും രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. കെ.വി അനിൽ രചന നിർവഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലറാണ് പള്ളിണി. എൻ.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി,അരുൺമേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർവഹിക്കുന്നത്.

Similar Posts