< Back
Entertainment
Palliperunnal Video Song from Jackson Bazaar Youth

ജാക്‌സണ്‍ ബസാര്‍ യൂത്തിലെ പെരുന്നാള്‍ പാട്ടില്‍ നിന്ന് 

Entertainment

'ചലനമറ്റ കൈകാലുകളെ പോലും ചുവടുവെപ്പിക്കുന്ന' ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ ബാന്‍ഡ് മേളം; ആവേശത്തിലാറാടിച്ച് പള്ളിപെരുന്നാള്‍ പാട്ട്

Web Desk
|
24 April 2023 6:42 PM IST

പെരുന്നാള്‍ പാട്ടിലെ സുഹൈല്‍ കോയയുടെ വരികള്‍ മത്തായി സുനിലും, ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്

വര്‍ണ്ണശബളമായ പള്ളി പെരുന്നാള്‍ പാട്ടിനു ചുവടു വെച്ച് ലുക്മാനും, ജാഫര്‍ ഇടുക്കിയും. പള്ളിമുറ്റത്തെ കരഘോഷങ്ങള്‍ക്കിടയില്‍ ട്രമ്പറ്റ് വായിച്ചു തുള്ളുന്ന ലുക്മാന്റെയും ജാഫര്‍ ഇടുക്കിയുടെയും പള്ളി പെരുന്നാള്‍ സോങ് ആണ് പുറത്തിറങ്ങിയിരിക്കുന്നത് .

നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. പെരുന്നാള്‍ പാട്ടിലെ സുഹൈല്‍ കോയയുടെ വരികള്‍ മത്തായി സുനിലും, ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നു. ഉസ്മാന്‍ മാരാത്തിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വഹിക്കുന്നു. അപ്പു എന്‍. ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്സണ്‍ ബസാര്‍ യൂത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

സഹനിര്‍മാണം - ഷാഫി വലിയപറമ്പ, ഡോ. സല്‍മാന്‍,( ക്യാം-എറാ ക്യുറേറ്റേഴ്സ് ) ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് - അമീന്‍ അഫ്സല്‍, ശംസുദ്ധീന്‍ എംടി, വരികള്‍ - സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അനീസ് നാടോടി, സ്റ്റീല്‍സ് - രോഹിത്ത് കെ എസ്, മേക്കപ്പ് - ഹക്കീം കബീര്‍, ടൈറ്റില്‍ ഡിസൈന്‍ - പോപ്‌കോണ്‍, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം - സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്, പി.ആര്‍.ഒ - ആതിര ദില്‍ജിത്

Similar Posts