< Back
Entertainment
പാല്‍തൂ ജാന്‍വറിലെ പശുക്കുട്ടിയെല്ലാം വ്യാജന്‍; മേക്കിങ് വീഡിയോ കാണാം
Entertainment

'പാല്‍തൂ ജാന്‍വറിലെ പശുക്കുട്ടിയെല്ലാം വ്യാജന്‍'; മേക്കിങ് വീഡിയോ കാണാം

ijas
|
18 Sept 2022 10:06 PM IST

പശു, കോഴി, ആന എന്നിവയുള്‍പ്പെടുന്ന മൃഗങ്ങളാണ് വി.എഫ്.എക്സിന്‍റെ സഹായത്താല്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത്

ഗ്രാമീണ അന്തരീക്ഷത്തില്‍ ബേസില്‍ ജോസഫ് നായകനായി പുറത്തിറങ്ങിയ പാല്‍തൂ ജാന്‍വറിലെ മൃഗങ്ങളുള്‍പ്പെടുന്ന രംഗങ്ങളെല്ലാം ഒരുക്കിയത് വി.എഫ്.എക്സിന്‍റെ സഹായത്താല്‍. ചിത്രത്തിലെ നിര്‍ണായകമായ പശുവിന്‍റെ പ്രസവം അടക്കമുള്ളവയാണ് വി.എഫ്.എക്സിന്‍റെ സഹായത്താല്‍ പൂര്‍ത്തിയാക്കിയത്. ഇതിന്‍റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. പശു, കോഴി, ആന എന്നിവയുള്‍പ്പെടുന്ന മൃഗങ്ങളാണ് വി.എഫ്.എക്സിന്‍റെ സഹായത്താല്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത്. കൊച്ചി കേന്ദ്രമായുള്ള എഗ് വൈറ്റ് ആണ് വി.എഫ്.എക്സ് ഒരുക്കിയിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ , ശ്യാം പുഷ്ക്കരൻ , ഫഹദ് ഫാസിൽ എന്നിവർ നിർമ്മിച്ച ചിത്രം ഓണത്തിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആൻറണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നവാഗതനായ സംഗീത് പി രാജന്‍ ആണം പാല്‍തൂ ജാന്‍വര്‍ സംവിധാനം ചെയ്തത്. അമൽ നീരദ് അടക്കമുള്ള സംവിധായകരുടെ അസോസിയേറ്റ് ആയിരുന്നു സംവിധായകൻ സം​ഗീത് പി രാജൻ. ജസ്റ്റിന്‍ വര്‍ഗീസ് ആണ് പാല്‍തൂ ജാന്‍വറിന്‍റെ സംഗീതം ഒരുക്കിയത്.വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം-രൺദീവ്. പാല്‍തൂ ജാന്‍വര്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Similar Posts