< Back
Entertainment

Entertainment
തമിഴ് ക്രൈം ത്രില്ലർ 'പാമ്പാടും ചോലൈ'; ടൈറ്റിൽ പോസ്റ്റർ പുറത്ത്
|4 July 2021 8:30 PM IST
ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്
പുതുമുഖങ്ങൾക്കൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'പാമ്പാടും ചോലൈ'. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.
ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സായ് വെങ്കിടേഷ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രംഗ ബുവനേശ്വർ ആണ്. മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്.
സെപ്തംബർ മാസത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ മൂന്നാർ,നീലഗിരി, പൊള്ളാച്ചി എന്നിവിടങ്ങളിലാണ്. ക്രൈം ത്രില്ലർ മൂഡിലൊരുങ്ങുന്ന ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കുന്നത് റിയാസ് എം.ടിയാണ്.
