< Back
Entertainment
Panchavalsara Padhathi
Entertainment

സമരങ്ങളൊന്നും തോറ്റിട്ടില്ലെടാ...തോല്‍പ്പിച്ചിട്ടേയുള്ളൂ; സിജു വില്‍സന്‍റെ 'പഞ്ചവത്സര പദ്ധതി'യുടെ ട്രയിലര്‍ കാണാം

Web Desk
|
17 April 2024 1:17 PM IST

വയനാട്, ഗുണ്ടൽപ്പേട്ട്,ഡൽഹി എന്നീ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26ന് തിയറ്ററുകളിലെത്തും

കിച്ചാപ്പൂസ് എന്‍റര്‍ടെയ്ന്‍മെന്‍റസിന്‍റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്ന 'പഞ്ചവത്സര പദ്ധതി'യുടെ ട്രയിലര്‍ റിലീസായി. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോനാണ് നായിക. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി.ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതിയുടെ തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സജീവ് പാഴൂരാണ്. വയനാട്, ഗുണ്ടൽപ്പേട്ട്,ഡൽഹി എന്നീ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26ന് തിയറ്ററുകളിലെത്തും.

ഷാൻ റഹ്മാൻ ആണ് സംഗീതം. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി.എം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ക്യാമറ : ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.



Similar Posts