< Back
Entertainment
ഇവിടെ ആരാരും കരയുകില്ല; ശ്രീനാഥ് ഭാസിയുടെ ശബ്ദത്തില്‍ ഭീഷ്മ പര്‍വത്തിലെ ഗാനമെത്തി
Entertainment

'ഇവിടെ ആരാരും കരയുകില്ല'; ശ്രീനാഥ് ഭാസിയുടെ ശബ്ദത്തില്‍ ഭീഷ്മ പര്‍വത്തിലെ ഗാനമെത്തി

Web Desk
|
15 Jan 2022 10:18 PM IST

വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

അമൽ നീരദ്- മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ ലിറിക്കൽ ഗാനമെത്തി. പറുദീസ എന്ന് പേരിട്ട ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

അഭിനേതാക്കളുടെ ചിത്രങ്ങളോടെയാണ് ലിറിക്കൽ വീഡിയോ. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമാ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിൽ മിഖായേൽ എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്.

എന്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഒരു ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അഭിനയിക്കുന്നത്. തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായെത്തുന്നത്.

അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. വിവേക് ഹർഷനാണ് എഡിറ്റിങ്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ.

Similar Posts