< Back
Entertainment
മുണ്ട് മടക്കിക്കുത്തി തെലുങ്കിന്‍റെ മുണ്ടൂര്‍ മാടന്‍; പവന്‍ കല്യാണിന്‍റെ മാസ് ക്യാരക്ടര്‍ വീഡിയോ വൈറല്‍
Entertainment

മുണ്ട് മടക്കിക്കുത്തി തെലുങ്കിന്‍റെ 'മുണ്ടൂര്‍ മാടന്‍'; പവന്‍ കല്യാണിന്‍റെ മാസ് ക്യാരക്ടര്‍ വീഡിയോ വൈറല്‍

Web Desk
|
15 Aug 2021 3:00 PM IST

ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് പവന്‍ കല്യാണാണ്

പൃഥ്വിരാജ് - ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ സച്ചിയുടെ അയ്യപ്പനും കോശിയും വിവിധ റീമേക്കുകൾ ഒരുങ്ങുകയാണ്. തെലുങ്ക് റീമേക്കിൽ പവൻ കല്യാണും റാണ ദ​ഗുബാട്ടിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോൾ ആരാധകരെ അവേശത്തിലാക്കുകയാണ് ചിത്രത്തിലെ പുതിയ വിഡിയോ. ഭീംല നായക് എന്ന പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ആണ് പുറത്തുവന്നത്. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് പവന്‍ കല്യാണാണ്.

ഭീംല നായക്കായുള്ള പവൻ കല്യാണിന്റെ മാസ് രം​ഗമാണ് വിഡിയോയിലുള്ളത്. മുണ്ടു മടക്കിക്കുത്തി കയറിവരുന്ന ഭീംല നായക്കിനെയാണ് വീഡിയോയില്‍ കാണുന്നത്. ബിജു മേനോൻ അഭിനയിച്ച അയ്യപ്പൻ നായര്‍ എന്ന കഥാപാത്രത്തിന്റെ തെലുങ്ക് വേർഷനാണ് ഭീംല നായക്ക്. ചിത്രത്തിന്റെ റിലീസ് ദിവസവും പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 12ന് ചിത്രം തീയേറ്ററുകളിലൂടെയാണ് റിലീസ് ചെയ്യുന്നത്.

സാഗർ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും ത്രിവിക്രം. തമൻ എസ് ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാ​ഗ വംശിയാണ് ചിത്രം നിർമിക്കുന്നത്. സായ് പല്ലവി, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പവൻ കല്യാൺ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റങ്ങളുമായാണ് തെലുങ്ക് പതിപ്പ് എത്തുക.




Similar Posts