< Back
Entertainment
ഓള്‍ ഈസ് വെല്‍, വിശ്വസിച്ചവർക്ക് നന്ദി: ഇന്‍കം ടാക്സ് റെയിഡിന് പിന്നാലെ കുറിപ്പുമായി പേളി മാണി
Entertainment

"ഓള്‍ ഈസ് വെല്‍, വിശ്വസിച്ചവർക്ക് നന്ദി": ഇന്‍കം ടാക്സ് റെയിഡിന് പിന്നാലെ കുറിപ്പുമായി പേളി മാണി

Web Desk
|
24 Jun 2023 4:44 PM IST

13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്.

കൊച്ചി: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തിയത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. നടിയും അവതാരകയും യൂട്യൂബറുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള 13 യൂട്യൂബര്‍മാരുടെ വീടുകളിലാണ് പരിശോധന നടന്നത്.

വാര്‍ത്തകള്‍ക്ക് പിന്നാലെ പേളി സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റാണ് ഇപ്പോൽ ശ്രദ്ധ നേടുന്നത്. "ഓള്‍ ഈസ് വെല്‍, ഓള്‍ ഈസ് വെല്‍. എന്നെ വിശ്വസിക്കുന്നവര്‍ക്കും കൂടെ നിന്നവർക്കും നന്ദി എന്ന് പറഞ്ഞുകൊണ്ട് സ്നേഹവും സമാധാനവും സംഗീതവും നേരുന്നു" എന്നാണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്.

പേളിയെ അനുകൂലിച്ച് നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. പലരും റെയിഡ് വിവരങ്ങള്‍ പോസ്റ്റില്‍ ചോദിച്ചു. എന്നാല്‍ അതിനൊന്നും താരം മറുപടി നല്‍കുന്നില്ല. ഏകദേശം 2.6 മില്യൺ സബ്സ്ക്രൈബർസാണ് പേളിക്ക് യൂട്യൂബിൽ മാത്രമുള്ളത്. പേളി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം പലപ്പോഴും ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുണ്ട്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട യൂട്യൂബർമാരിലൊരാളാണ് പേളി. പ്രധാനമായും അഭിമുഖങ്ങളും തന്‍റെ കുടുംബത്തിന്‍റെ വിശേഷങ്ങളുമാണ് പേളി യൂട്യൂബില്‍ പങ്കുവയ്ക്കാറുള്ളത്.

Similar Posts