< Back
Entertainment
Peddi movie first look poster out
Entertainment

രാം ചരൺ - ജാൻവി കപൂർ- ബുചി ബാബു സന ചിത്രം 'പെദ്ധി' ; ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Web Desk
|
12 July 2025 11:44 AM IST

കട്ടിയുള്ള മീശയും, ഉഗ്രമായ നോട്ടവുമായി മാസ്സ് പരിവേഷത്തിലാണ് ശിവരാജ് കുമാർ കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ശിവരാജ് കുമാറിന്റെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

കട്ടിയുള്ള മീശയും, ഉഗ്രമായ നോട്ടവുമായി മാസ്സ് പരിവേഷത്തിലാണ് ശിവരാജ് കുമാർ കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗൗർനായിഡു എന്ന് പേരുള്ള ശ്കതമായ കഥാപാത്രമായാണ് അദ്ദേഹം അഭിനയിക്കുന്നത്. അപാരമായ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായി ആണ് ഈ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് ഗ്ലീമ്പ്സ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ ശാരീരിക പരിവർത്തനം നടത്തിയ രാം ചരണിനെയും പരുക്കൻ ലുക്കിൽ ഉഗ്ര രൂപത്തിലാണ് അവതരിപ്പിക്കുന്നത്.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ ബുചി ബാബു സന, വമ്പൻ ബഡ്ജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം സംവിധാനം ചെയ്യുന്നത്. രാം ചരൺ - ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി

Similar Posts