< Back
Entertainment
നിഖില വിമൽ നായികയാകുന്ന പെണ്ണ് കേസ് റിലീസിനൊരുങ്ങുന്നു
Entertainment

നിഖില വിമൽ നായികയാകുന്ന 'പെണ്ണ് കേസ്' റിലീസിനൊരുങ്ങുന്നു

Web Desk
|
22 Aug 2025 2:18 PM IST

രശ്മി രാധാകൃഷ്ണൻ,ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു

നിഖില വിമൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പെണ്ണ് കേസ്' ഉടൻ തിയറ്ററുകളിലെത്തും. നവാഗതനായ ഫെബിൻ സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കീം ഷാജഹാൻ, അജു വര്‍ഗീസ്, രമേശ് പിഷാരടി,ഇര്‍ഷാദ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇ ഫോർ എക്സിപിരിമെന്‍റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത,രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഷിനോസ് ആണ് ഛായാഗ്രഹണം.

രശ്മി രാധാകൃഷ്ണൻ,ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു.ജ്യോതിഷ് എം,സുനു വി,ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതുന്നു. സംഗീതം-അങ്കിത് മേനോൻ, എഡിറ്റർ-സരിൻ രാമകൃഷ്ണൻ.

പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി.കെ,കല-അർഷദ് നക്കോത്ത്, മേക്കപ്പ്-ബിബിൻ തേജ, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആസിഫ് കുറ്റിപ്പുറം, പ്രൊമോഷൻ കൺസൽട്ടന്റ-വിപിൻ കുമാർ,സ്റ്റിൽസ്-റിഷാജ്,പോസ്റ്റർ ഡിസൈൻ, ജയറാം രാമചന്ദ്രൻ, പി ആർ ഒ-എ.എസ് ദിനേശ്.

Similar Posts