< Back
Entertainment
സിനിമാ താരങ്ങൾക്കൊപ്പം 25 ട്രാൻസ്‌ജെൻഡർ സുന്ദരികൾ; പിങ്ക് സിനിമയുടെ വേറിട്ട പോസ്റ്റർ റിലീസ്
Entertainment

സിനിമാ താരങ്ങൾക്കൊപ്പം 25 ട്രാൻസ്‌ജെൻഡർ സുന്ദരികൾ; 'പിങ്ക്' സിനിമയുടെ വേറിട്ട പോസ്റ്റർ റിലീസ്

Web Desk
|
2 Oct 2022 9:46 PM IST

നടൻ ഇർഷാദാണ് ഔദ്യോഗികമായി പോസ്റ്റർ ലോഞ്ച് ചെയ്തത്

പിങ്ക് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത സിനിമാതാരങ്ങൾക്കൊപ്പം 25 ട്രാൻസ്‌ജെൻഡർ സുന്ദരികൾ ചേർന്നായിരുന്നു പോസ്റ്റർ ലോഞ്ച്. നടൻ ഇർഷാദാണ് ഔദ്യോഗികമായി പോസ്റ്റർ ലോഞ്ച് ചെയ്തത്. മഞ്ജു വാര്യർ, ആശ ശരത്, ഗുരു സോമസുന്ദരം, മുകേഷ്, സലിംകുമാർ, ഷൈൻ ടോം ചാക്കോ, രഞ്ജു രഞ്ജിമാർ അൽത്താഫ്, സിത്താര തുടങ്ങി നിരവധിപേർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

ട്രാൻസ്ജെൻഡറായ ദയ വിസ്മയയുടെ മൂന്ന് പ്രണയങ്ങളാണ് സിനിമയുടെ ഇതിവൃത്തം. നവാഗതനായ വിനു വിജയ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിസ്സ് ട്രാൻസ് ഗ്ലോബൽ ആയ ശ്രുതി സിത്താര ആണ് പ്രധാന വേഷം ചെയ്യുന്നത്. ആക്റ്റീവിസ്റ്റായ ദയ ഗായത്രി, ജിഷ രെജിത്ത്, അരുൺ ജയ് രാജു എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്.

ബ്ലാക്ക് ടിക്കറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിബിൻ നവാസ് ശരത് ചന്ദ്രൻ, അയൂബ് ഖാൻ എന്നിവർ ചേർന്നാണ് പിങ്ക് നിർമ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്വരൂപ് ചാക്കോള, ബ്ലാക്ക് ആക്ട്രിസ്. ഛായാഗ്രഹണം - അഭിനന്ദ് സത്യൻ. എഡിറ്റിംഗ് - അയുബ് ഖാൻ. ആർട്ട് - സഹസ് ബാല. കോസ്റ്റ്യൂം - ബബിഷാ കെ രാജേന്ദ്രൻ. മേക്കപ്പ് - റഹീം കൊടുങ്ങല്ലൂർ, ജീവ ബെന്നി. ചീഫ് അസോസിയേറ്റ് നൗഫസ് നൗഷാദ്. അസോസിയേറ്റ് ജിഷാദ്. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് - അനുരാജ് വിജയൻ, അഭിജിത് ഭട്ടാചാര്യ. പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ, പ്രൊഡക്ഷൻ മാനേജർ - നിജിൻ നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ്.

Similar Posts