< Back
Entertainment

Entertainment
മമ്മൂട്ടിക്കെതിരെ പൊലീസ് കേസെടുത്തു
7 Aug 2021 12:44 PM IST
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ ആശുപത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാണ് കേസ്
നടന്‍ മമ്മൂട്ടിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. എപ്പിഡമിക് ഡിസീസസ് ആക്ട് പ്രകാരമാണ് കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ ആശുപത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാണ് കേസ്. മമ്മൂട്ടിയെ കൂടാതെ നടന്‍ രമേശ് പിഷാരടി, നിര്‍മാതാവ് ആന്‍റോ ജോസഫ്, ആശുപത്രി മാനേജ്മെന്‍റ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സുരക്ഷയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിക്കെതിരായ നടപടി. നടന്മാര്‍ എത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂടിയിരുന്നതായും ഇവര്‍ക്കും ഉടന്‍ നോട്ടീസ് അയക്കുമെന്നും പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ആര്‍. രാജേഷ് കുമാര്‍ പറഞ്ഞു.