Entertainment
പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഏപ്രിലിലെത്തും
Entertainment

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഏപ്രിലിലെത്തും

Web Desk
|
18 Nov 2022 3:03 PM IST

ഏറ്റവും വേഗത്തില്‍ തമിഴ്‌നാട്ടില്‍ 100 കോടി നേടിയ ചിത്രമെന്ന റെക്കോർഡ് ചിത്രത്തിന്‍റെ ഒന്നാംഭാഗം സ്വന്തമാക്കിയിരുന്നു.

മണിരത്നത്തിന്റെ ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വർഷം ഏപ്രിൽ 28ന് സിനിമ തിയേറ്ററുകളിലെത്തുമെന്ന് സിനിമാ ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് അറിയിച്ചത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലെത്തിയ പൊന്നിയിൻ സെൽവന്‍റെ ഒന്നാം ഭാഗം സെപ്തംബർ 30നാണ് റിലീസിനെത്തിയത്. ഏറ്റവും വേഗത്തില്‍ തമിഴ്‌നാട്ടില്‍ 100 കോടി നേടിയ ചിത്രമെന്ന റെക്കോർഡ് ചിത്രം സ്വന്തമാക്കിയിരുന്നു.

ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ തമിഴ് നോവലിനെ ആധാരമാക്കിയാണ് രണ്ടാം ഭാഗവുമെത്തുന്നത്.

അഞ്ചു ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളാക്കിയാണ് ചിത്രമൊരുക്കിയത്. ഒന്നാം ഭാഗത്തിന് ലഭിച്ച വരവേൽപ്പ് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. അടുത്ത വർഷം ഏപ്രിലിൽ ചിത്രം പ്രദർശനത്തിനെത്തും.

Related Tags :
Similar Posts