< Back
Entertainment
പ്രകാശ് രാജ് വീണ്ടും വിവാഹിതനായി; മകന്‍റെ ആഗ്രഹം സഫലമായെന്ന് നടന്‍
Entertainment

പ്രകാശ് രാജ് വീണ്ടും വിവാഹിതനായി; മകന്‍റെ ആഗ്രഹം സഫലമായെന്ന് നടന്‍

Web Desk
|
25 Aug 2021 9:37 AM IST

മകന്‍ വേദാന്തിന്‍റെ ആഗ്രഹപ്രകാരമായിരുന്നു ഭാര്യ പോണി വര്‍മ്മയെ മകന്‍റെ മുന്നില്‍ വച്ച് വിവാഹം കഴിച്ചത്

നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി. അതിലെന്താണ് ഇത്ര കാര്യമെന്നല്ലേ? എന്നാല്‍ ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. സ്വന്തം ഭാര്യയെ തന്നെയാണ് പ്രകാശ് രാജ് വീണ്ടും കല്യാണം കഴിച്ചിരിക്കുന്നത്. മകന്‍ വേദാന്തിന്‍റെ ആഗ്രഹപ്രകാരമായിരുന്നു ഭാര്യ പോണി വര്‍മ്മയെ മകന്‍റെ മുന്നില്‍ വച്ച് വിവാഹം കഴിച്ചത്.





നീണ്ട 11 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമായിരുന്നു 'മൂന്നാമത്തെ കല്യാണം'. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പ്രകാശ് രാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ''ഇന്ന് രാത്രി ഞങ്ങൾ വീണ്ടും വിവാഹിതരായി. കാരണം ഞങ്ങളുടെ മകൻ വേദാന്ത് അതിന് സാക്ഷിയാകാൻ ആഗ്രഹിച്ചു. " താരം ട്വിറ്ററില്‍ കുറിച്ചു. ഒപ്പം തങ്ങളുടെ പഴയ വിവാഹ ഫോട്ടോയും പ്രകാശ് രാജ് പങ്കുവച്ചിട്ടുണ്ട്. ആദ്യഭാര്യയിലെ മക്കളായ മേഘ്നയും പൂജയും വിവാഹത്തില്‍ പങ്കെടുത്തു. ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറാണ് പോണി വര്‍മ്മ. 2010ലാണ് പ്രകാശ് രാജ് പോണിയെ വിവാഹം കഴിക്കുന്നത്. പ്രകാശിന്‍റെ രണ്ടാമത്തെ ഭാര്യയാണ് പോണി. നടി ലളിത കുമാരിയാണ് ആദ്യ ഭാര്യ.

Similar Posts